ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇവയിൽ ഓരോ നക്ഷത്രത്തിനും ഓരോ പ്രത്യേകതകളും ഉണ്ട്. പ്രധാനമായും ഓരോ നക്ഷത്രക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോയിരുന്ന കാര്യങ്ങളും അവരുടെ നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവവും അനുസരിച്ച് ക്രമപ്പെടുത്തിയിരിക്കും. ഇത്തരത്തിൽ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ മറ്റു ചില നക്ഷത്രങ്ങളുമായി കൂടിച്ചേരാൻ പാടില്ല എന്ന നിയമം ഉണ്ടായിരിക്കും. ഇങ്ങനെയുള്ള നിയമങ്ങൾ തെറ്റിച്ച് രണ്ട് നക്ഷത്രക്കാരും കൂടി ചേർന്ന് വിവാഹമെന്ന കർമ്മത്തിലേക്ക് കടന്നാൽ തീർച്ചയായും ആ വിവാഹ ബന്ധം ഒരുപാട് കാലം നീണ്ടു പോകില്ല. മരണദുഃഖം ഫലമായി തന്നെ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.
പ്രധാനമായും ഇത്തരത്തിൽ കൂടിച്ചേരാൻ പാടില്ലാത്ത നക്ഷത്രക്കാരിൽ ഏറ്റവും ആദ്യത്തേത് അശ്വതി നക്ഷത്രവും തൃക്കേട്ട നക്ഷത്രവും ആണ്. അശ്വതിയും തൃക്കേട്ടയും കൂടി ചേർന്ന് സംഭവിക്കാൻ പോകുന്നത് അനിഷ്ടങ്ങൾ ആയിരിക്കും. ഭരണി നക്ഷത്രവും അനിഴം നക്ഷത്രവും വിവാഹം കഴിക്കുന്നത് വലിയ ദോഷം ഉണ്ടാക്കുന്നതാണ്. കാർത്തിക നക്ഷത്രത്തിൽ ജനിച്ചതും വിശാഖം നക്ഷത്ര ജനിച്ചവരും കൂടി ചേർന്നുള്ള വിവാഹത്തിലൂടെ സംഭവിക്കാൻ പോകുന്നത് വലിയ മാരകമായ ദുഃഖങ്ങൾ ആയിരിക്കും. നിങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ദുഃഖ സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ നിങ്ങൾ മനപൂർവ്വമായി ഒരിക്കലും ഇത്തരം വിവാഹബന്ധങ്ങളിലേക്ക് കടക്കരുത്.
നിങ്ങൾക്ക് ദോഷം ചെയ്യുന്ന നക്ഷത്രക്കാരുമായുള്ള വിവാഹ ചടങ്ങുകളിലേക്ക് പ്രവേശിക്കാതിരിക്കുന്നതാണ് നിങ്ങളുടെ ജീവനും ജീവിതത്തിനും നല്ലത്. തിരുവോണം തിരുവാതിര എന്നീ രണ്ട് നക്ഷത്രക്കാരും കൂടി ചേർന്നുള്ള വിവാഹത്തിലൂടെ അവരുടെ ആയുസ്സിന് കുറവ് ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. പൂയം നക്ഷത്രത്തിൽ ജനിച്ചവരെ പൂരാടം നക്ഷത്രത്തിൽ ജനിച്ചവരും കൂടിച്ചേർന്ന് വിവാഹമെന്ന മംഗള കർമ്മത്തിലേക്ക് കടക്കുന്നത് ഇവിടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരിക്കും. പുറകിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൽ മുഴുവനും വഴക്കുകളും പ്രശ്നങ്ങളും മാത്രമായിരിക്കും ഉണ്ടാവുക.
അതുകൊണ്ട് ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിൽ ദോഷമായ നക്ഷത്രക്കാരെ വിവാഹം കഴിക്കാതിരിക്കുക. വിവാഹം എന്ന കർമ്മത്തിലേക്ക് കടക്കുന്നതിനു മുൻപ് കൃത്യമായി നിങ്ങളുടെ ജാതകം നോക്കിയിരിക്കണം. ഒരിക്കലും നിങ്ങളുടെ ജാതകത്തിൽ തെറ്റ് കുറ്റങ്ങൾ ഉണ്ടാകാതിരിക്കാനും മറക്കരുത്. ഒരിക്കലും കൂടിച്ചേരാൻ പാടില്ലാത്ത ഈ നക്ഷത്രങ്ങളെ കൂട്ടിച്ചേർക്കണമെന്ന് ആഗ്രഹിക്കുന്നതുപോലും തെറ്റാണ്. ഇങ്ങനെ നിങ്ങളുടെ ജീവനും ജീവിതവും ഒരുപോലെ സന്തോഷത്തോടെ മുന്നോട്ട് പോകണമെങ്കിൽ തീർച്ചയായും ഈ യോജിക്കാത്ത നക്ഷത്രങ്ങളെ കൂട്ടിച്ചേർക്കാതിരിക്കുക.