എത്ര പഴകിയ മലവും ഇനി വളരെ എളുപ്പം പുറത്തു പോകും. അസിഡിറ്റിയും ഗ്യാസ് ട്രബിളും ഇനി നിങ്ങളുടെ അടുത്ത് പോലും വരില്ല.

ഏതു ഭക്ഷണം കഴിച്ചാലും നെഞ്ചരിച്ചിലും പുളിച് തികട്ടലും അസിഡിറ്റി സംബന്ധമായ അസുഖങ്ങളും അനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ടാകും. ഇത്തരത്തിൽ നിങ്ങൾക്ക് സ്ഥിരമായി അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ മനസ്സിലാക്കേണ്ടത് നിങ്ങളുടെ ദഹനപ്രക്രിയ കൃത്യമായി രീതിയിൽ അല്ല നടക്കുന്നത് എന്നതാണ്. ശരിയായി ദഹനം നടക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ ഒരിക്കലും സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടില്ല.

   

കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതെ കുഴലുകളിൽ കെട്ടിക്കിടക്കുന്നത് ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. സ്ഥിരമായി നിങ്ങളുടെ വയറിനകത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുക. മാത്രമല്ല നിങ്ങൾ ശരീരത്തിൽ നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കുന്നതിനു വേണ്ട പ്രൊബയോട്ടിക്കുകൾ ശീലമാക്കുക. ഭക്ഷണത്തിന് അരമണിക്കൂർ മുൻപും അരമണിക്കൂർ ശേഷവും മാത്രം വെള്ളം കുടിക്കാനായി ശ്രമിക്കാവൂ. ദിവസവും രാവിലെ ഉണർന്ന ഉടൻ ചെറു ചൂടുള്ള രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചാൽ തീർച്ചയായും നിങ്ങളെ ശരീരത്തിൽ ദഹനം വളരെ പെട്ടെന്ന് സംഭവിക്കുന്നത് കാണാം.

പലർക്കും മലം പോകണമെന്ന് ആഗ്രഹമുണ്ട് എങ്കിലും തോന്നൽ വന്നാൽ കൂടിയും ചിലപ്പോൾ പോകാതെ ഒരു അവസ്ഥ കാണാറുണ്ട്. ഇത് അവരുടെ ദഹനപ്രക്രിയ കൃത്യമല്ല എന്നതുകൊണ്ടുള്ള ഒരു അവസ്ഥയാണ്. കഴിക്കുന്ന ഭക്ഷണം വായിലൂടെയും ചെറുകുടലിലൂടെയും വൻകുടലിലൂടെയും കടന്നുപോയി അന്നനാളം ആമാശയം എന്നിവിടങ്ങളിലേക്ക് എല്ലാം എത്തുന്നത്. പിന്നീട് ആണ് ഇത് ശരിയായി ശരീരത്തിന് ആവശ്യമായവ വലിച്ചെടുത്ത് വേസ്റ്റ് ആയ മലം രൂപത്തിലേക്ക് പുറത്തു പോകുന്നത്. കടന്നുപോകുന്ന ഈ വഴികളിൽ എവിടെയെങ്കിലും ചെറിയ ബ്ലോക്കുകൾ ഉണ്ടാകുന്നതും ഇത്തരത്തിൽ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനീഗർ മിക്സ് ചെയ്തു കഴിക്കുന്നത് ഒരു പരിധിവരെയുള്ള ദഹന പ്രശ്നങ്ങൾ എല്ലാം നിയന്ത്രിക്കും. ഭക്ഷണത്തിൽ നിന്നും ദഹിക്കാൻ ബുദ്ധിമുട്ടുള്ളവർ ഒഴിവാക്കുന്നതാണ് എപ്പോഴും ഉത്തമം. പച്ചക്കറികളും ഇലക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ധാന്യങ്ങൾ കഴിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇവ മുളപ്പിച്ച് കഴിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ദിവസവും കൃത്യമായി എട്ട് ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം. വ്യായാമത്തിനും അധികമായി പ്രാധാന്യം കൊടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *