പ്രായം ചെല്ലുന്ന സന്ദികളിൽ വേദന വർദ്ധിച്ചു വരുന്നതായി കാണാനാകും. നിങ്ങൾക്കും ഇത്തരത്തിൽ സന്ധിവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരുപാട് ഇതിനുവേണ്ടി പ്രയാസപ്പെടേണ്ടതില്ല. നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന ചില പ്രയോഗങ്ങൾ ഉണ്ട്. ഈ പ്രയോഗം ചെയ്താൽ തീർച്ചയായും നിങ്ങളുടെ വേദനയും കഴപ്പും എല്ലാം മാറിക്കിട്ടും.
പലർക്കും രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ഇത്തരത്തിലുള്ള വേദന കൊണ്ട് തന്നെ ശരിയായി നടക്കാനും ഇരിക്കാനും പോലും സാധിക്കാറില്ല. നിങ്ങൾക്കും ഇങ്ങനെ വേദനിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ വീട്ടിൽ തയ്യാറാക്കുന്ന ഈ രണ്ട് വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രയോഗം നടത്താം. ഇതിനായി ആപ്പിൾ സിഡർ വിനീഗർ ആണ് പ്രധാനമായി ആവശ്യമുള്ളത്.
ഇത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കാം. എന്നാൽ സ്വന്തമായി വീട്ടിൽ ഉണ്ടാക്കുന്നതാണ് എങ്കിൽ കൂടുതൽ ഫലം ചെയ്യും. ഇതിനായി രണ്ടോ മൂന്നോ ആപ്പിൾ ചെറിയ കഷണങ്ങളാക്കി നുറുക്കി ഒരു ചില്ലിന്റെ ജാറിൽ പകുതിയോളം നിറയ്ക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റ് അല്പം പഞ്ചസാരയും ചേർത്ത് ചെറു ചൂടുവെള്ളത്തിൽ ലയിപ്പിച്ച ശേഷം ഇതിലേക്ക് ഒഴിക്കാം.
മുങ്ങിക്കിടക്കുവാൻ വെള്ളവും ചേർത്ത് 21 ദിവസം മൂടി വയ്ക്കുക. ഒന്നരാടം എല്ലാദിവസവും ഇത് ഇളക്കി കൊടുക്കുക. ശേഷം കല്ലുപ്പിൽ ഈ ആപ്പിൾ സിഡാർ വിനീഗർ മിക്സ് ചെയ്ത് നിങ്ങൾക്ക് വേദനയുള്ള ഭാഗത്ത് പ്രയോഗിക്കാം. ഒരു നല്ല കോട്ടൻ തുണിയിലോ പഞ്ഞിയിലോ ഇത് മിക്സ് ചെയ്ത കല്ലുപ്പ് വാരിനിറക്കാം. ശേഷം വേദനയുള്ള ഭാഗങ്ങളിൽ ഇത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് കെട്ടിവയ്ക്കാം. ഒരു രാത്രി മുഴുവനും ഇത് കെട്ടി വെച്ചാൽ നിങ്ങളുടെ വേദനയ്ക്ക് കുറവ് ഉണ്ടാകും. എല്ലാ തരത്തിലുള്ള വേദനകളും മാറുന്നതിന് ഇത് വളരെയധികം സഹായകമാണ്.