നിങ്ങൾക്കും ആരോഗ്യമുള്ള ശരീരം വീണ്ടെടുക്കാം. തൈര് കഴിചാൽ അലർജി ഉണ്ടാകുമോ.

ഓരോ ശരീരപ്രകൃതിയുള്ള ആളുകൾക്കും ഓരോ ഭക്ഷണത്തിനോടും അലർജി ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ശരീരത്തിൽ കാണുന്ന തടിച്ചു പൊന്തുന്ന അമർത്തിയും ചുവന്ന നിറവും ചൊറിച്ചിലും എല്ലാം നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടായത് ആകാം. ഇത്തരത്തിൽ നിങ്ങൾക്ക് സ്ഥിരമായി അലർജി രോഗങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ മനസ്സിലാക്കേണ്ടത് നിങ്ങളുടെ ഭക്ഷണക്രമീകരണവും ഭക്ഷണരീതിയും മാറ്റേണ്ടിയിരിക്കുന്നു എന്നതാണ്. ഭക്ഷണത്തിൽ ധാരാളമായി പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തണമെന്ന് പറയാറുണ്ട് എങ്കിലും.

   

ചിലർക്കെങ്കിലും ഈ പ്രോബയോട്ടിക്കുകൾ ദോഷമായി ഭവിക്കാറുണ്ട്. എല്ലാവർക്കും എല്ലാ ഭക്ഷണങ്ങളും ഒരുപോലെ ഗുണപ്രദം ആകണമെന്നില്ല. ഓരോരുത്തരുടെയും ശരീര പ്രകൃതി അനുസരിച്ച് ഇവ ശരീരത്തിൽ ഉണ്ടാക്കുന്ന എഫക്റ്റും വ്യത്യാസപ്പെട്ടിരിക്കുന്നു. കടലിൽ നിന്നും എടുക്കുന്ന ചെമ്മീൻ, കൊഞ്ച്, ഞണ്ട്, ഞൗണി എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം അലർജി ഉണ്ടാക്കാറുണ്ട്. എന്നാൽ മറ്റു ചിലർക്ക് ഇതുകൊണ്ട് ഒരു ദോഷവും ഉണ്ടാകാറില്ല.

ചില ആളുകൾക്കെങ്കിലും പാല് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വലിയ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. നിങ്ങൾക്ക് ശരീരത്തിൽ തടിപ്പും ചൊറിച്ചിലും അനുഭവപ്പെടുന്നു എങ്കിൽ, ചുരുങ്ങിയത് രണ്ടാഴ്ച കാലത്തേക്ക് എങ്കിലും പാലും പാലുൽപനങ്ങളും ഭക്ഷണത്തിൽ നിന്നും മാറ്റിവയ്ക്കു. തീർച്ചയായും അതിന്റെ വ്യത്യാസം നിങ്ങൾക്ക് കാണാൻ ആകും. പാല് ചില ആളുകൾക്കെങ്കിലും ദഹനത്തിന് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകും. ഏറ്റവും ചെറിയ കുഞ്ഞുങ്ങൾക്കാണ് പാല് ഉപയോഗിക്കുന്നത് പെട്ടെന്ന് ദഹിക്കുന്നത്.

എന്നാൽ പ്രായം കൂടുന്തോറും പാല് ദഹിക്കുന്ന അവസ്ഥ മാറുന്നു. പാലു മാത്രമല്ല ചിലർക്കെങ്കിലും തൈയിലും മോരും അലർജി ഉണ്ടാക്കും. അതുകൊണ്ട് കറിയായി ഉപയോഗിക്കുന്നു എങ്കിൽ കൂടെയും നീ മോര് ഒഴിവാക്കി നിർത്തുന്നതാണ് ഉത്തമം. നിങ്ങളുടെ ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന നല്ല പച്ചക്കറികളും ഇലക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അരിയാഹാരങ്ങൾ ഉപേക്ഷിക്കുക പകരം പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക. ചെറുപയറും ഉഴുന്നും ചേർത്ത് തലേദിവസം വെള്ളത്തിലിട്ട് അരച്ചെടുത്ത് ദോശ ഉണ്ടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *