പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നു എന്നത്. മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണത്തിലൂടെ അകത്തേക്ക് ചെല്ലുന്ന കല്ലുകൾ അല്ല. യഥാർത്ഥത്തിൽ വെള്ളം ശരിയായി കുടിക്കാത്തത് കൊണ്ടാണ് മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ ഇങ്ങനെ കല്ല് ഉണ്ടാകുന്നത്. നിങ്ങൾക്കും ഇത്തരത്തിൽ മൂത്രക്കല്ല് ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ ഭക്ഷണക്രമവും ആരോഗ്യ ശീലവും കൂടുതൽ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഇതിനായി ഭക്ഷണത്തിൽ ബ്രോക്കോളി പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി ഉൾപ്പെടുത്താം. എന്നാൽ തക്കാളി വഴുതന പോലുള്ള പച്ചക്കറികൾ ഉപേക്ഷിക്കേണ്ടതും പ്രത്യേകം ശ്രദ്ധിച്ച് ചെയ്യണം. നാം കഴിക്കുന്ന ഓരോ ഭക്ഷണപദാർത്ഥങ്ങളും ചില രോഗങ്ങൾക്ക് നല്ലതും മറ്റു ചിലതിനെ ദോഷവും ആണ്.
അതുകൊണ്ട് നിങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളും ക്രമപ്പെടുത്തണം. പ്രധാനമായും ദിവസവും രാവിലെ ഉണർന്ന് ആദ്യം തന്നെ മൂന്നു ഗ്ലാസ് ചെറു ചൂട് വെള്ളം കുടിക്കുക എന്നത് നിർബന്ധമാക്കണം. ഇങ്ങനെ ദിവസവും നിങ്ങൾ ചെയ്യുന്നുണ്ട് എങ്കിൽ നിങ്ങളുടെ ദഹന പ്രശ്നങ്ങൾ പൂർണമായും മാറിക്കിട്ടും. മഴക്കാലത്ത് ആളുകൾ ആളുകൾ വെള്ളം കുടിക്കുന്നത് വളരെ കുറവാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് ബുദ്ധിമുട്ട് ആലോചിച്ച് പലരും ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കും. ഇങ്ങനെ മൂത്രം ഒഴിക്കാതെ പിടിച്ചു നിർത്തുന്നതും ദോഷമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ആണ് ഇത്തരത്തിൽ പുറമേ പോകുമ്പോൾ മൂത്രമൊഴിക്കാതെ പിടിച്ചുനിൽക്കുന്ന ഒരു അവസ്ഥ കാണാറുള്ളത്. ഇത്തരം ശീലം ഉള്ളതുകൊണ്ട് തന്നെ ഇവരുടെ ശരീരത്തിൽ മൂത്രക്കല്ല് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും യൂറിക്കാസിഡ് അധികമായി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് കല്ലുകളായി രൂപപ്പെടാനുള്ള ചാൻസ് വളരെ കൂടുതലാണ്. കാൽസ്യം ഓക്സിലേറ്റമായി കൂടിച്ചേർന്ന് കാൽസ്യം ഓക്സിലേറ്റർ സ്റ്റോണുകൾ ഉണ്ടാകുന്നതും കാണാറുണ്ട്. ഇത്തരത്തിലുള്ള കല്ലുകൾ എല്ലാം തന്നെ ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കും. എന്നാൽ ഇവയുടെ വലിപ്പം കൂടുന്നതനുസരിച്ച് ബുദ്ധിമുട്ടുകളും കൂടി വരും. പല വലിപ്പത്തിലുള്ള കല്ലുകളും കാണപ്പെടാറുള്ളത്. മണൽ തരി പോലുള്ള ചെറിയ കല്ലുകളും വലിപ്പമുള്ള കല്ലുകളും ഉണ്ടാകാറുണ്ട്.
ഈ കല്ലുകൾ അനങ്ങാതെ ഒരു സ്ഥലത്ത് ഇരിക്കുമ്പോൾ അത് ബുദ്ധിമുട്ട് ഉണ്ടാക്കില്ല. എന്നാൽ ഇത് മൂത്രനാളിലൂടെ ചലിക്കുന്നത് കൂടുതൽ പ്രയാസത്തിലേക്ക് നമ്മെ എത്തിക്കും. ഇങ്ങനെ ബുദ്ധിമുട്ട് ഉള്ളവരാണ് എങ്കിൽ വേദനിക്കുന്ന സമയത്ത് ഒരിക്കലും വെള്ളം കുടിക്കാൻ ശ്രമിക്കരുത്. ഇത് ബുദ്ധിമുട്ട് കൂടുതലാകും. എന്നാൽ മൂത്രത്തിൽ കല്ല് സ്ഥിരമായി ഉണ്ടാകുന്നവരാണ് എങ്കിൽ കരിക്കിൻ വെള്ളം കുടിക്കുന്നത് കൂടുതൽ നന്നായിരിക്കും. ഇന്ന് എല്ലാ രീതിയിലുള്ള രോഗങ്ങൾക്കും പുതിയ ന്യൂതന ചികിത്സ മാർഗ്ഗങ്ങളുണ്ട് എന്നതുകൊണ്ട് തന്നെ മൂത്രത്തിൽ കല്ല് ഉണ്ടാകുമ്പോൾ ഇതിനെ പൊടിച്ചു കളയുന്ന രീതിയിലുള്ള ചികിത്സകൾ ഉപകാരപ്പെടും.
ഇതിനായി അൾട്രാസൗണ്ട് രശ്മികൾ കൂടിയ വേഗതയിൽ കടത്തിവിടുന്നത് ഈ കല്ലുകളെ പൊടിച്ചു കളയുന്നതിന് സഹായിക്കും. അതുപോലെതന്നെ കല്ല് പൊടിഞ്ഞു പോകുന്നതിനു വേണ്ടിയുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്.