പല നാടുകളിലും ഓരോ ജീവികൾക്കും പല പേരുകളിൽ ആയാണ് അറിയപ്പെടുന്നത്. പ്രധാനമായും ചെമ്പോത്ത് എന്ന പക്ഷിയെ പല നാടുകളിലും ചാകോരം, ഉപ്പൻ, ഈശ്വര പക്ഷി, ഈശ്വര കാക്ക എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നുണ്ട്. ഈ പേരിൽ നിന്നും തന്നെ നമുക്ക് മനസ്സിലാക്കാം ഈശ്വരന്റെ അനുഗ്രഹം ഒരുപാട് ഉള്ള ഒരു പക്ഷിയാണ് ഇത്.
ചെമ്പോത്ത് നിങ്ങളുടെ വീട്ടുപരിസരത്ത് സ്ഥിരമായി വരുന്നുണ്ട് എങ്കിൽ മനസ്സിലാക്കുക നിങ്ങൾക്കും നിങ്ങളുടെ വീടിനും ഈശ്വരന്റെ കടാക്ഷം കൂടുതലും അനുഭവപ്പെടുന്നുണ്ട് എന്നത്. ഈശ്വര സാന്നിധ്യം നിങ്ങളുടെ വീട്ടിൽ നല്ലപോലെ ഉണ്ട് എന്നത് തെളിവാണ് ഈ പക്ഷി സാന്നിധ്യം. ഏതെങ്കിലും മംഗള കർമ്മങ്ങൾ വീട്ടിൽ നടക്കുന്നതിനു മുൻപായി പക്ഷി നിങ്ങളുടെ വീട്ടുപരിസരത്ത് വരാൻ സാധ്യതയുണ്ട്.
എവിടെയെങ്കിലും യാത്ര പോകുന്നതിനു മുമ്പായി നിങ്ങളുടെ ദർശനമായി ഈ പക്ഷിയെ കാണുന്നു എങ്കിൽ മനസ്സിലാക്കുക ആ യാത്ര തീർച്ചയായും മംഗളമായി തന്നെ അവസാനിക്കും. ഈ പക്ഷി തന്റെ ഇണയോടൊപ്പം നിങ്ങളുടെ വീട്ടു പരിസരത്തു സ്ഥിരമായി വരുന്നുവെങ്കിൽ നിങ്ങളുടെ വീട്ടിൽ നന്മയുള്ളതും സന്തോഷമൃദ്ധമായ കർമ്മങ്ങൾ നടക്കാൻ പോകുന്നു എന്നത് ഉറപ്പിക്കാം. ഈ പക്ഷിയുടെ സാന്നിധ്യം മാത്രമല്ല ഈ പക്ഷേ നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഇരുന്നു കൊണ്ട് ശബ്ദിക്കുന്നു എങ്കിലും ഇത് വലിയ അനുഗ്രഹമായി കണക്കാക്കാം.
ജീവിതത്തിന്റെ സമ്പത്ത് വരുന്ന കാലത്തും സന്തോഷം ഉണ്ടാകുന്ന കാലത്തും ഈ പക്ഷിയുടെ സാന്നിധ്യം നമുക്ക് കാണാനാകും. കുചേലനെ കുബേരൻ ആകിയ ആ സാഹചര്യത്തിൽ കുചേലൻ യാത്രയ്ക്കിറങ്ങുന്നതിനു മുൻപ് ദർശനമായി കണ്ടത് ഈ ചകോര പക്ഷിയെ ആണ്. ഈ പക്ഷിയെ കണ്ടതുകൊണ്ട് തന്നെയാണ് കുചേലന്റെ ജീവിതത്തിൽ ഇത്രയും വലിയ അത്ഭുതം സംഭവിച്ചത്. ഇതിൽ നിന്നും തന്നെ നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾക്ക് മുൻപായി പക്ഷേ കാണും എന്നത് ഉറപ്പിക്കാം. അതുകൊണ്ട് എപ്പോഴെങ്കിലും ഈ പക്ഷിയെ കാണുമ്പോൾ ആട്ടിപ്പായിക്കാനോ ഉപദ്രവിക്കാനോ ശ്രമിക്കരുത്.