ഓരോ ആളുകളും പലതരത്തിലുള്ള ഹെയർ ഡൈകളും ഉപയോഗിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഈ ഹെയർ ഡൈകൾ വാങ്ങി ഉപയോഗിക്കുന്നത് നിങ്ങളുടെ തലമുടിയുടെയും തലയോടിന്റെയും ആരോഗ്യം നഷ്ടപ്പെടുത്താൻ കാരണമാകും. പലതരത്തിലുള്ള അലർജി ഉണ്ടാക്കുന്ന വസ്തുക്കളും ഈ ഹെയർ ഡൈകളിൽ ഉപയോഗിക്കുന്നു എന്നതുകൊണ്ടുതന്നെയാണ് ചുവന്ന തടിച്ചു പൊട്ടുന്ന അവസ്ഥയെല്ലാം കാണുന്നത്.
നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഏറ്റവും നാച്ചുറലായി ഹെയർ ഡൈ ഉണ്ടാക്കാൻ സാധിക്കും എങ്കിൽ എന്തിന് പണം കൊടുത്ത് ഇവ വാങ്ങുന്നു. നാച്ചുറലായി നല്ല ആരോഗ്യകരമായി തന്നെ നല്ല ഹെയർ ടൈകൾ നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കി എടുക്കാം. ഇതിനായി പേരയിലയാണ് ആവശ്യമായ ഉള്ളത്. ഒരു പിടി പേരയില ചെറുതായി അരിഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം.
രണ്ടോ മൂന്നോ പനിക്കൂർക്ക ഇല കൂടി ഇതിൽ ചേർത്ത് നല്ലപോലെ മിക്സ് ജാറിൽ അരച്ചെടുക്കും. അരച്ചെടുത്ത മിക്സ് ഒരു അരിപ്പയിലൂടെ അരിച്ച് നീരെടുത്ത് മാറ്റിവയ്ക്കുക. ഒരു ടീസ്പൂൺ നെല്ലിക്ക പൊടിയും രണ്ട് ടീസ്പൂൺ ഹെന്ന പൊടിയും ഒരു ഇരുമ്പ് ചട്ടിയിൽ ചെറുതായി ഒന്ന് വറുത്തെടുക്കാം. ഇതിലേക്ക് പേരയിലയുടെ നീര് ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കി ഇരുമ്പുചട്ടിയിൽ ഒരു ദിവസം രാത്രി പൂർണമായും അടച്ചുവയ്ക്കുക.
രാവിലെ നിങ്ങൾക്ക് ഇതെടുത്ത് പേരയിലയുടെ നീ തന്നെ ചേർത്ത് പേസ്റ്റ് രൂപമാക്കി ഉപയോഗിക്കാം. ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് അല്ലെങ്കിൽ ഡൈ ചെയ്യുന്ന ബ്രഷ് ഉപയോഗിച്ച് മുടിയഴികളിൽ ഈ പേസ്റ്റ് പിടിപ്പിക്കാം. ശേഷം തണുത്ത വെള്ളത്തിൽ നിങ്ങളുടെ തലമുടി കഴുകുക. തലമുടി കഴുകുന്ന സമയത്ത് ഈ വെള്ളത്തിലേക്ക് അല്പം പേരയില ജ്യൂസ് കൂടി ചേർക്കുകയാണ് എങ്കിൽ വളരെ നല്ല റിസൾട്ട് ഉണ്ടാകും.