ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഭക്ഷ്യവസ്തുവാണ് ഉലുവ. എന്നാൽ കൃത്യമായ രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങൾ ശരീരത്തിന് പലതരത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കാൻ ഉലുവയ്ക്ക് സാധിക്കും. വലിപ്പത്തിൽ വളരെ ചെറുത് എങ്കിലും ഇത് ഉണ്ടാക്കുന്ന ശാരീരിക ആരോഗ്യ ഗുണങ്ങൾ വളരെ ഏറെയാണ്. പ്രത്യേകിച്ചും നിങ്ങൾക്ക് അസിഡിറ്റി ഗ്യാസ് സംബന്ധമായ അസ്വസ്ഥതകൾ ഉള്ളവരാണ് എങ്കിൽ ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉലുവ ഉപയോഗിക്കാം.
അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങളെ അകറ്റുന്നതിന് ഉലുവ ഉപയോഗിക്കേണ്ടത് മറ്റൊരു രീതിയിലാണ്. ഇതിനായി അല്പം ഉലുവ വറുത്ത് പൊടിച്ചെടുത്ത് സൂക്ഷിച്ചു വയ്ക്കാം. ആവശ്യാനുസരണം മോരിൽ ചേർത്ത്, വെള്ളത്തിൽ ചേർത്തുദിവസവും ഉലുവ കഴിക്കുക. ഏത് ഭക്ഷണം പാകം ചെയ്യുമ്പോഴും ഇതിലേക്ക് അല്പം ഉലുവ ചേർത്ത് കൊണ്ട് പാകം ചെയ്യുകയാണ് എങ്കിൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും. അസിഡിറ്റി പ്രശ്നങ്ങൾക്ക് വേണ്ടി മാത്രമല്ല മലബന്ധം അകറ്റാനും ഉലുവ ദിവസവും കഴിക്കുന്നത് സഹായകമാണ്.
നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ദിവസവും ഉലുവ കുതിർത്ത വെള്ളവും ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് സഹായകമാകും. ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെ ഇത് ദഹന പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കും. ശരീരത്തിന്റെ മെറ്റബോളിസം കൃത്യമായി ഹെൽത്തിയായി നിലനിർത്താനും ഈ ഉലുവ ദിവസവും കഴിക്കുന്നത് ഉപകാരമാണ്. തലമുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും തലയിലുള്ള താരൻ പ്രശ്നങ്ങൾ അകറ്റാനും ഉലുവ നിങ്ങൾക്ക് ഉപയോഗിക്കാം.
ഇത് താളിരൂപത്തിലോ പൊടിച്ചു തലയിൽ പുരട്ടുന്നതും തലമുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം വർദ്ധിപ്പിക്കും. ഇത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ഉള്ള ഉലുവ നിങ്ങൾക്ക് ദിവസവും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാം. ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നതും, പ്രമേഹരോഗം ഉള്ളവർക്ക് ശരീരത്തിലെ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും കറികളിൽ ധാരാളമായി ഉലുവ ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഗുണം നൽകും.