നമ്മുടെ ഏതെങ്കിലും ആവശ്യങ്ങൾക്കും വിഷമ സന്ധികളിലും എല്ലാം തന്നെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന ശീലം നമുക്കുണ്ട്. എന്നൊരിക്കലും ഒരു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. നിങ്ങൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ പ്രാർത്ഥനകളിൽ നിന്ന് ഈ കാര്യങ്ങൾ മാത്രം നീക്കി വയ്ക്കാം.
മനസ്സിൽ ഉണ്ടാകുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളും എല്ലാം തന്നെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ നമുക്ക് മനശാന്തി ലഭിക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ മനസ്സിനെ ശാന്തി ലഭിക്കുകയും ഒപ്പം നിങ്ങളുടെ പ്രാർത്ഥനകൾ ദൈവ സന്നിധിയിൽ അർപ്പിക്കുകയും ചെയ്യുന്നതാണ് ഒരു മനുഷ്യന് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. എന്നാൽ തീർത്തും നിങ്ങൾ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പാടില്ലാത്ത കാര്യങ്ങളിൽ ഏറ്റവും ആദ്യത്തേത്, മറ്റുള്ളവരുടെ നാശത്തിനു വേണ്ടി പ്രാർത്ഥിക്കരുത് എന്നതാണ്.
നിങ്ങളുടെ ശത്രുവോ, നിങ്ങൾക്ക് വലിയ ദോഷം ചെയ്യുന്നതോ ആയുള്ള ആളുകളാണ് എങ്കിൽ പോലും ഒരിക്കലും അവരുടെ നാശത്തിനു വേണ്ടി ക്ഷേത്രത്തിൽ പോയി ഈശ്വരന്റെ മുൻപിൽ നിന്നു കൊണ്ട് പ്രാർത്ഥിക്കരുത്. നിങ്ങളുടെ ഭാഗത്തുനിന്നും ഒരു തരി പോലും പ്രയത്നം ഇല്ലാതെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നിങ്ങൾക്ക് സാധിച്ചു കിട്ടണമെന്ന് ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് ദോഷം ചെയ്യും. ഈശ്വരൻ കാര്യം സാധിച്ചു തരും എങ്കിലും നിങ്ങളും അതിനുവേണ്ടി മനസ്സും ശരീരവും ചേർന്ന് പ്രയത്നിക്കണം എന്നതും ആവശ്യമാണ്.
നിങ്ങളുടെ ശത്രുവാണ് എങ്കിൽ കൂടിയും മരിച്ചുപോയ ഒരു വ്യക്തിയുടെ ശവശരീരം നോക്കി മരിച്ചത് നന്നായി എന്ന് പറയുന്നത് ദോഷമാണ്. ഒരു വ്യക്തിയുടെ മരണത്തിൽ ഒരിക്കലും സന്തോഷിക്കുന്നത് നല്ലതല്ല. നിങ്ങളെ എത്ര തന്നെ ഉപദ്രവിച്ചവരാണ് എങ്കിലും ഇത്തരത്തിൽ ഇവരെ ഹനിച്ച് മരണശേഷം സംസാരിക്കുന്നത് ദോഷമാണ്. ഈ മൂന്നു കാര്യങ്ങൾ നിങ്ങളുടെ പ്രാർത്ഥനകളിൽ നിന്നും എപ്പോഴും ഒഴിവാക്കി നിർത്തണം. ഇല്ലെങ്കിൽ ദോഷമുണ്ടാകുന്നത് നിങ്ങൾക്ക് തന്നെയായിരിക്കും.