ഓരോ നക്ഷത്രത്തിനും സ്വന്തമായ ചില സ്വഭാവസവിശേഷതകൾ ഉണ്ട്. കൃത്യമായ പറയുകയാണെങ്കിൽ ഓരോ വ്യക്തിയുടെ ജീവിതത്തിലും സംഭവിക്കുന്ന ഓരോ ചലനങ്ങൾക്കും അവരുടെ നക്ഷത്രത്തിന് സ്വാധീനം ഉണ്ട്. ചില നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് അവരുടെ ദാമ്പത്യം വലിയ രോദനം ആയി മാറാറുണ്ട്.
വിവാഹം കഴിച്ച പുരുഷനിൽ നിന്നും അവരുടെ കുടുംബത്തിൽ നിന്നും ധാരാളമായി പ്രശ്നങ്ങൾ നേരിടേണ്ടതായി വരാറുണ്ട് ഈ നക്ഷത്രക്കാർക്ക്. മാനസികവും ശാരീരികവുമായ വിഷമങ്ങളും പ്രശ്നങ്ങളും ഇവർക്ക് ഈ കുടുംബത്തിൽ നിന്നും അനുഭവിക്കേണ്ടതായി വരാറുണ്ട്. ഇങ്ങനെ ദുഃഖവും ദുരിതവും അനുഭവിക്കേണ്ടിവരുന്ന നക്ഷത്രക്കാരിൽ ഏറ്റവും ആദ്യത്തേത് കാർത്തിക നക്ഷത്രമാണ്.
തൃക്കേട്ട, പൂയം, തിരുവാതിര, ആയില്യം എന്നീ നക്ഷത്രത്തിൽ ജനിച്ച ആളുകൾക്കും ഇത്തരത്തിൽ ഭർത്താവിന്റെ കുടുംബത്തിൽ നിന്നും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായി വരാം. വിവാഹം കഴിച്ച പുരുഷന്റെ ഭാഗത്തുനിന്നും മാത്രമല്ല അവരുടെ കുടുംബാംഗങ്ങളിൽ നിന്നും പോലും മാനസികമായ മുറിപ്പെടുത്തലുകൾ അനുഭവിക്കേണ്ടതായി വരാറുണ്ട്. നല്ല ഉദ്ദേശത്തോടുകൂടി ഇവർ പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളെ ദുർവ്യാഖ്യാനിക്കപ്പെടുകയും ഇവർക്കെതിരായി സംസാരിക്കാനും ഇവരെ ദേഹോപദ്രവം ചെയ്യാൻ പോലും ഇടയാകാറുണ്ട് ചില സാഹചര്യങ്ങളിൽ.
മൂലം, പൂരാടം, ചിത്തിര, മകയിരം എന്നീ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളും ഇത്തരത്തിൽ തന്നെ ദുരിതങ്ങളുടെ ഭാണ്ഡവുമായി ജീവിക്കുന്നവർ ആയിരിക്കും. പലപ്പോഴും ഇവരുടെ ജീവിതം തന്നെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിലേക്കും ഇവരുടെ സംസാരവും പ്രവർത്തിയും ചീത്ത സ്ത്രീകളാണ് എന്ന രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥകളും പോലും അനുഭവിക്കേണ്ടതായി വരാറുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളാണ് എങ്കിൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ അടുത്തുള്ള മഹാദേവി ക്ഷേത്രങ്ങളിൽ മാസത്തിലെ ആദ്യത്തെ ദിവസം തന്നെ ചെന്ന് കുങ്കുമ പുഷ്പാഞ്ജലി നടത്തുക.