നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള രോഗങ്ങളും വന്നുചേരാനുള്ള ഒരു വലിയ കാരണമാണ് മലബന്ധം. മലബന്ധം ഉണ്ടാകുന്നതു കൊണ്ട് തന്നെ ശരീരത്തിന് പല പ്രവർത്തനങ്ങൾക്കും താള പിഴവുകൾ സംഭവിക്കും. കൃത്യമായി പറഞ്ഞാൽ ഒരു ദിവസത്തിൽ ഒരു തവണയെങ്കിലും നമുക്ക് ശരീരത്തിൽ നിന്നും മലശോധന ഉണ്ടാകണം. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ മലശോധന ഉണ്ടാകാതെ വരുകയാണ് എങ്കിൽ ഒരു ഡോക്ടറെ കാണിക്കേണ്ടതും അത്യാവശ്യമാണ്. ശരീരത്തിൽ നിലനിൽക്കുന്ന ചില അവസ്ഥകളുടെ ഭാഗമായി മലബന്ധം ഉണ്ടാകാറുണ്ട്. പ്രത്യേകമായി നമ്മുടെ ഭക്ഷണത്തിൽ പെടുത്തുന്ന നിയന്ത്രണങ്ങളും മാറ്റങ്ങളും ഈ മലബന്ധം ഇല്ലാതാക്കാൻ സഹായിക്കും.
മലബന്ധം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം നമ്മുടെ ഭക്ഷണം തന്നെയാണ്. ഇന്നത്തെ ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡ് സംസ്കാരവും ഈ മലബന്ധത്തിന് കൂടുതൽ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്താനായി ശ്രദ്ധിക്കണം. ഒപ്പം തന്നെ കൃത്യമായ അളവിൽ വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തുക. ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതാണ് മിക്കവാറും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.
അതുകൊണ്ട് നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ തൈര് മോര് ഉപ്പിലിട്ട പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക. സ്ഥിരമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ നല്ല പ്രോബയോട്ടിക്കുകളായി പ്രവർത്തിച്ച് ധാരാളമായി നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കും. ഇതുവഴിയായി മലശോധന കൃത്യമായി സംഭവിക്കുകയും വിസർജനം നടക്കുകയും ചെയ്യും. ഭക്ഷണത്തിന്റെ ആഭീരണവും വിസർജനവും കൃത്യമായി നടക്കുന്നില്ല എങ്കിൽ ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യപ്രവർത്തനങ്ങളെ ബാധിക്കും. മറ്റുചില രോഗങ്ങൾ നിലനിൽക്കുന്ന ഭാഗമായി മാലാശോധന നടക്കാതെ വരാറുണ്ട്.
നിങ്ങളുടെ ലിവർ കിഡ്നി എന്നിവയെല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നത് സ്കാനിങ്ങിലൂടെ മനസ്സിലാക്കുന്നത് ഉത്തമമാണ്. ഏതെങ്കിലും ചെറിയ രോഗങ്ങൾ വരുമ്പോഴേക്കും മരുന്നുകൾ വാങ്ങി കഴിക്കുക എന്നതിലുപരിയായി നാച്ചുറലായി നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന മാർഗ്ഗങ്ങൾ ആദ്യമായി ചെയ്തു നോക്കുക. ഇവ നിങ്ങളുടെ ശരീരത്തിന് ആരോഗ്യപ്രദമായ പ്രശ്നം പരിഹാരം നൽകും. കാർബോഹൈഡ്രേറ്റും മാംസാഹാരങ്ങളും ബേക്കറി ഭക്ഷണങ്ങളും നിങ്ങൾ ശരീരത്തിന് പല രീതിയിലുള്ള, മലബന്ധം പോലുള്ള പ്രശ്നങ്ങളും ഉണ്ടാകും.