ഒരു സൈഡ് എഫക്ടും ഇല്ലാതെ ഇനി മുടി കറുപ്പിക്കാം. ഒരു രൂപ ചിലവും ഇല്ല.

നരച്ച മുടിയഴകളെ കറുപ്പിക്കാൻ ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്. എങ്കിലും നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങളാണ് എങ്കിൽ കൂടുതൽ എഫക്റ്റും കിട്ടും സൈഡ് എഫക്ടും ഉണ്ടാകില്ല. ധൈര്യമായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന നാച്ചുറൽ ഹെയർ ഡൈകൾ ഒരുപാടുണ്ട്. ഇത്തരത്തിൽ നിങ്ങൾക്ക് വീട്ടിൽ അധികം പണച്ചിലവില്ലാതെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം.

   

ഇത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ചിരട്ട തന്നെയാണ്. നാളികേരം ചിരകിയ ശേഷമുള്ള ചിരട്ട അടുപ്പിലിട്ട് കത്തിക്കാതെ സൂക്ഷിച്ചു വയ്ക്കുക. ചിരട്ടക്കകത്ത് അല്പം കർപ്പൂരം വെച്ച് ചിരട്ട കത്തിച്ച് കരിയാക്കി പൊടിച്ചെടുക്കുക. മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ നൈസാക്കി പൊടിച്ചെടുത്ത കരി ഒരു അരിപ്പയിലൂടെ അരിച്ചെടുക്കാം. ശേഷം ഇത് ഒരു മൂടി അടപ്പുള്ള പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാം.

ആവശ്യമുള്ള സമയങ്ങളിൽ ഇതിൽ നിന്നും ആവശ്യമായ അളവെടുത്ത് ഉപയോഗിക്കുക. ഒരു സ്പൂൺ ചിരട്ടക്കരി ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ആവണക്കെണ്ണയും ചേർത്ത് കൊടുക്കുക. നല്ലപോലെ ഇളക്കി യോജിപ്പിക്കുക ഒരു സ്പൂൺ അളവിൽ നീല അമരിയുടെ പൗഡർ ചേർക്കണം. ഇവ മൂന്നും നല്ല പോലെ ഇളക്കി യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാം.

പഴയ ഒരു ബ്രഷ് ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് നിങ്ങളുടെ മുടിയിഴകളിൽ ഇത് തേച്ചു പിടിപ്പിക്കാം. ഇത് ഉപയോഗിച്ച് ശേഷം ഷാംപൂ, സോപ്പ് ഉപയോഗിച്ച് തല കഴുകാതിരിക്കുക. അധികം ചിലവില്ല അധികം സൈഡ് എഫക്ട് ഇല്ല എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇത് സ്ഥിരമായി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *