ക്യാൻസർ എന്ന രോഗം ഒരു വലിയ വേദന തന്നെയാണ്.എന്നാൽ ക്യാൻസറിനേക്കാൾ കൂടുതലും വേദനിപ്പിക്കുന്ന പലകാര്യങ്ങളും ഇതിനുശേഷവും ഉണ്ടാകാറുണ്ട്.പ്രത്യേകമായി ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ മനസ്സുകൊണ്ട് പെട്ടെന്ന് തളർന്നുപോകും.ഇങ്ങനെ സംഭവിക്കുന്നത് കൊണ്ട് തന്നെ അവർക്ക് മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള ചിന്തകളെല്ലാം നഷ്ടമാകും. ജീവൻ എങ്ങനെയെങ്കിലും രക്ഷിക്കുക എന്നത് മാത്രമായിരിക്കും ഇവരുടെ മനസ്സിൽ ഉള്ള ചിന്ത. അതുകൊണ്ടുതന്നെ പലപ്പോഴും റേഡിയേഷൻ കീമോതെറാപ്പി എന്നിങ്ങനെയുള്ള ട്രീറ്റ്മെന്റുകളുടെ ഭാഗമായി ഇവരുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കും.
പ്രത്യേകിച്ചും സ്ത്രീകളിൽ ഉണ്ടാകുന്ന അണ്ഡാശയ കാൻസറുകളുടെയും മറ്റ് ക്യാൻസറുകളുടെയോ ഭാഗമായി അണ്ഡാശയം തന്നെ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ ഇവർക്ക് പിന്നീട് ഭാവിയിൽ വിവാഹശേഷം കുഞ്ഞുങ്ങൾ ഉണ്ടാവുക എന്നുള്ളത് അസാധ്യമായി തീരും. എന്നാൽ നിങ്ങളുടെ ക്യാൻസർ ചികിത്സകളോടൊപ്പം തന്നെ നിങ്ങളുടെ കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളെ നിലനിർത്താൻ കൂടി സാധിക്കുകയാണ് എങ്കിൽ ഇത് പിന്നീട് നിങ്ങളുടെ ഭാവി ജീവിതത്തിൽ സഹായകമാകും. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അവരുടെ ഭാവി ജീവിതത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളെ .
നിലനിർത്തിക്കൊണ്ടുതന്നെ കാൻസർ ചികിത്സകൾ ചെയ്യാം. പലപ്പോഴും ആളുകൾ അവരുടെ ജീവൻ രക്ഷിക്കുക എന്ന ടെൻഷനുള്ളിൽ അവർക്ക് വിവാഹം കഴിക്കാത്തവർ ആണെങ്കിൽ അത് അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളോ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ചുള്ള ആലോചന ഒന്നും മനസ്സിൽ വരില്ല. എന്നാൽ ക്യാൻസർ ചികിത്സകൾ ചെയ്യുന്ന സമയത്ത് ഡോക്ടർമാരുടെ ഭാഗത്തുനിന്ന് തന്നെ ഇത്തരത്തിലുള്ള സജഷനുകൾ ഉണ്ടാവുകയാണ് എങ്കിൽ അവരും ഇങ്ങനെ ചിന്തിക്കും. സ്ത്രീകൾക്ക് ഏതെങ്കിലും കാരണവശാൽ ഗർഭാശയ മുഖത്തുള്ള അണ്ഡാശയം നീക്കം ചെയ്യേണ്ടതായി വരുമ്പോൾ.
ഓവുലേഷൻ സംഭവിക്കാവുന്ന ആ ഭാഗത്തിനെ മാത്രം എടുത്ത് ഫ്രീസ് ചെയ്ത് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. പിന്നീട് വിവാഹ കുഞ്ഞുങ്ങൾ ഉണ്ടാവാൻ ആഗ്രഹിക്കുന്ന സമയത്ത് ഇത് ശരീരത്തിന്റെ ഗർഭാശയത്തിനോട് ചേർന്നുള്ള ഭാഗങ്ങളിൽ തന്നെ വക്കാൻ സാധിക്കും. വിവാഹം കഴിഞ്ഞ സ്ത്രീകളാണ് എങ്കിലും ഇവരുടെ ക്യാൻസർ ചികിത്സകൾക്ക് ശേഷം ക്യാൻസർ പൂർണമായും ഭേദമായ ശേഷം, ഗർഭപാത്രത്തിനടുത്ത് അണ്ഡാശയത്തിൽ ഓവുലേഷൻ സംഭവിക്കുന്ന ഭാഗം മാത്രമായി പിടിപ്പിക്കാനും ഇതുമൂലം ഗർഭിണി ആകാനുള്ള സാധ്യതയും ഉണ്ട്.