ഉറക്കം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഭക്ഷണം കഴിക്കുന്നതിനേക്കാൾ പ്രാധാന്യമുണ്ട് ഉറക്കത്തിന്. ഒരു വ്യക്തി ഒരു ദിവസം കൃത്യമായി രീതിയിൽ ഉറങ്ങുന്നില്ല എങ്കിൽ തീർച്ചയായും ആ വ്യക്തിയുടെ രാത്രികളും പകലുകളും വളരെയധികം മോശമായിരിക്കും. ഇത്തരത്തിൽ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ വേണ്ടി തന്നെ നിങ്ങളുടെ ജീവിതത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
ഇതിനായി നിങ്ങളുടെ രാത്രിയിലെ ഉറക്കത്തിന്റെ 2 മണിക്കൂർ മുൻപേ എങ്കിലും വെള്ളം കുടിക്കുന്ന പ്രവർത്തി ഒഴിവാക്കുക. ശരീരഭാരം കുറയ്ക്കാനോ മസിൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ജിമ്മിലും വ്യായാമത്തിനും പ്രാധാന്യം കൊടുക്കുന്നവരാണ് എങ്കിൽ തീർച്ചയായും സന്ധ്യയ്ക്ക് ആറുമണിക്ക് മുൻപേയായി വ്യായാമങ്ങൾ എല്ലാം തന്നെ അവസാനിപ്പിക്കുക. അങ്ങനെ ആറുമണിക്ക് ശേഷം വ്യായാമം ചെയ്യുന്നതുപോലെ നിങ്ങളുടെ ശരീരം കൂടുതൽ ഉന്മേഷത്തിൽ ആയിരിക്കുകയും ഇതുമൂലം ഉറക്കം നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യും.
രാത്രിയിലെ അത്താഴവും ഏഴുമണിക്ക് മുൻപേ ആകുന്നതാണ് നല്ലത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ആറുമണിക്ക് മുൻപേ എങ്കിലും കഴിക്കാനായി ശ്രമിക്കുക. രാത്രി ഉറങ്ങുന്നതിന് മുൻപായി സ്വന്തം കുടുംബത്തിനോടൊപ്പം അല്പസമയം സന്തോഷകരമായ രീതിയിൽ സംസാരിക്കാനും സമയം ചെലവഴിക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ മനസ്സിനെ ഒരുപാട് ശാന്തത നൽകും. 7:00 മണിക്ക് ശേഷം മൊബൈൽ ഫോണുകൾ ടിവി സ്ക്രീനുകളും ഉപയോഗിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
മനസ്സിനെ ടെൻഷൻ ആക്കുന്ന രീതിയിലുള്ള വാർത്തകൾ കേൾക്കാതിരിക്കുക വായിക്കാതിരിക്കുകയോ ചെയ്യാം. ഇപ്പോഴും മനസ്സ് ശാന്തമാണ് എങ്കിൽ മാത്രമാണ് രാത്രിയിലെ ഉറക്കവും സുഖമായിരിക്കു. ധാരാളമായി വെള്ളം കുടിക്കണം എങ്കിൽ കൂടിയും 7:00 മണിക്ക് ശേഷം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തിനെ തടസ്സപ്പെടുത്താൻ കാരണമാകും.