ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ എല്ലാം നിലവിളക്ക് കത്തിക്കുന്നത് ഒരു ശീലമാണ്. ശീലം മാത്രമല്ല ദേവിയുടെ അനുഗ്രഹവും സാന്നിധ്യവും ഉണ്ടാകുന്നതിനും ഈശ്വര ചൈതന്യം നിറയുന്നതിനും നിലവിളക്ക് കത്തിക്കണം എന്നാണ് പറയാറുള്ളത്. എന്നാൽ ചിലരെങ്കിലും ചെയ്യുന്ന ചില തെറ്റുകൾ അവരുടെ വീട്ടിലുള്ള പല പ്രശ്നങ്ങൾക്കും ഇടയാക്കും. പ്രത്യേകമായി നിലവിളക്ക് രണ്ട് നേരവും കത്തിക്കണം എന്നാണ് പറയുന്നത്.
എന്നാൽ ചിലർ സന്ധ്യ സമയം മാത്രമാണ് നിലവിളക്ക് കത്തിക്കാനായി തിരഞ്ഞെടുക്കാറുള്ളത്. രാവിലെ ഉറങ്ങി എഴുന്നേറ്റ ശേഷം കുളിച്ച് ശുദ്ധമായി നിലവിളക്ക് കൊടുത്തു. സന്ധ്യാസമയത്തും നിലവിളക്ക് കൊളുത്തുക. ഒരിക്കലും നിലവിളക്ക് കരിന്തിരി എരിയാനുള്ള ഇട ഉണ്ടാക്കരുത്. രാവിലെ ഒരു തിരിയിട്ടും വൈകിട്ട് രണ്ട് തിരിയിട്ടും വേണം നിലവിളക്ക് കൊളുത്താൻ. നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് നാരായണ മന്ത്രം കൂടി ചൊല്ലണം.
ഇങ്ങനെ നിലവിളക്ക് കത്തിക്കുന്നതിനോടൊപ്പം തന്നെ ചെയ്യുന്ന മറ്റൊരു കാര്യം നിങ്ങളുടെ വീട്ടിലുള്ള മക്കളുടെ അഭിവൃദ്ധിക്ക് കാരണമാകും. പ്രധാനമായും തുടർച്ചയായി 21 ദിവസം സന്ധ്യാസമയത്ത് നിലവിളക്ക് കൊടുത്തുകയും, ഇതിനോടൊപ്പം തന്നെ ഒരു ചിരാതി നെയ്യ് വിളക്ക് കൊളുത്തുകയും ചെയ്യണം. നെയ് വിളക്ക് നിങ്ങളുടെ വീടിന്റെ തുളസിത്തറയിലാണ് വെക്കേണ്ടത്.
നെയ് വിളക്ക് തുളസിത്തറയിൽ തുളസിത്തറ മൂന്ന് തവണ വലം ചെയ്യണം. ഇങ്ങനെ വലം വയ്ക്കുന്ന സമയത്ത് ഓം നമോ നാരായണ എന്ന് നാരായണമന്ത്രം ചൊല്ലണം. തീർച്ചയായും ഈ ഒരു കാര്യം നിങ്ങളുടെ മക്കൾക്ക് ഐശ്വര്യം ഉണ്ടാകാനും അവരുടെ ജീവിതത്തിൽ സാമ്പത്തികവും ഐശ്വര്യപൂർണ്ണവുമായ അഭിവൃദ്ധി ഉണ്ടാകുന്നതിനും സഹായിക്കും. അവരുടെ ജോലി സംബന്ധമായ കാര്യങ്ങൾക്കും ഇത് സഹായകമാണ്.