നിഷിദ്ധമായ അളവിൽ കൂടുതലായി കൊളസ്ട്രോളും നിങ്ങൾക്ക് ഉണ്ടാകുന്ന സമയത്ത് ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ ഇതിനെ തുടർന്നു ഉണ്ടാകും. ശരീരത്തിലെ കൊളസ്ട്രോളിന്റെ ലെവൽ എപ്പോഴും ഒരു നിശ്ചിത അളവിൽ തൊട്ട് താഴെയായി നിൽക്കുകയാണ് ഉത്തമം. കൊളസ്ട്രോൾ എന്നത് ശരീരം സ്വന്തമായി ഉല്പാദിപ്പിക്കുന്ന ഒന്നാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമല്ല കൊളസ്ട്രോൾ ഉണ്ടാകുന്നത് ശരീരം സ്വയമേ ഉൽപ്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ് കൊളസ്ട്രോൾ.
എന്നാൽ നിങ്ങളുടെ ഭക്ഷണങ്ങൾ ഇതിന്റെ അളവ് വർദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട് എന്നതും ഒരു വാസ്തവമാണ്. എപ്പോഴും ഫാസ്റ്റിംഗ് കൊളസ്ട്രോൾ നോക്കുന്നതാണ് കൃത്യമായ അളവ് ലഭിക്കാൻ നല്ലത്. ഇന്ന് ഒരുപാട് ആളുകൾ കുഴഞ്ഞുവീണ മരിക്കുന്നതും സ്ട്രോക്ക് ഹാർട്ടറ്റാക്ക് എന്നിവ വന്നു മരിക്കുന്നതും നാം കേൾക്കുന്നുണ്ട്. മിക്കപ്പോഴും ഇത്തരം പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നതിന് ഒരു അടിസ്ഥാന കാരണം കൊളസ്ട്രോൾ തന്നെയാണ്. നമ്മുടെ ഭക്ഷണത്തിലെ മുട്ടയും പാലും ഇറച്ചിയും ഒന്നുമല്ല കൊളസ്ട്രോൾ ഉണ്ടാക്കുന്നത്.
നമ്മുടെ ഇഷ്ടഭക്ഷണമായ ചോറും കൊഴുപ്പടങ്ങിയ ഇറച്ചിയും മാംസവും എല്ലാമാണ് ഇത്തരത്തിലുള്ള കൊഴുപ്പും കൊളസ്ട്രോളും ഉണ്ടാക്കുന്നത്. മുട്ടയും പാലും ഒന്നും കഴിക്കുന്നത് വലിയ ദോഷമുള്ള കാര്യങ്ങൾ അല്ല. എന്നാൽ ഹൃദയാഘാതവും സ്ട്രോക്കും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഇത്തരത്തിലുള്ള കൊഴുപ്പടങ്ങിയ കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ്.
ഈ കൊളസ്ട്രോള് അധികമാകുന്ന സമയത്ത് രക്തക്കുഴലുകളിൽ ഒട്ടിപ്പിടിക്കുകയും രക്തക്കുഴലുകൾക്ക് കട്ടി കൂടുകയും ചെയ്യും. ഈ രക്തക്കുഴലുകളിൽ അടഞ്ഞുകൂടുന്ന കൊളസ്ട്രോൾ അവിടെ ബ്ലോക്കുകൾ സൃഷ്ടിക്കുകയും, ഇത് സ്ട്രോക്ക് ഹൃദയാഘാതം എന്നിവയ്ക്ക് ഇടയാക്കുകയും ചെയ്യും. ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിലൂടെ നിങ്ങൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം നേരിടാം.