പ്രായം കൂടുന്തോറും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാവുക എന്നുള്ളത് പ്രകൃതിദത്തമായി തന്നെ സംഭവിക്കുന്നതാണ്. ചർമ്മത്തിലെ കൊളാജൻ കുറയുന്നതും ചർമ്മത്തിലെ കോശങ്ങളുടെ പുനർ രൂപീകരണം ഉണ്ടാകാത്തത് ആണ് ഇത്തരത്തിൽ ചുളിവുകളും റ്റാനുകളും ഉണ്ടാകാനുള്ള കാരണം. ഇത്തരത്തിലുള്ള ചുളിവുകളും കറുത്ത പാടുകളും ചർമ്മത്തിന്റേതായ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും മാറ്റിയെടുക്കാൻ നമ്മെ സഹായിക്കുന്ന ഒരു എണ്ണയാണ്.
ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ എണ്ണ അല്പം വിലയുണ്ട് എങ്കിലും ഇതുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ ഏറെയാണ് എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് നിത്യവും ശരീരത്തിൽ ഉപയോഗിക്കാം. ബദാം എണ്ണയാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് കൂടുതൽ ഉത്തമമെങ്കിലും നിങ്ങൾക്ക് വീട്ടിലും ഇത് തയ്യാറാക്കാം. ഈ ബദാം ഓയിലെ ദിവസവും നിങ്ങളുടെ ചർമ്മത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെറുതായി ഒന്ന് പുരട്ടി കൊടുക്കണം.
മുഖത്തും കൈകാലുകളിലും വയറിലും എല്ലാം ഈ ബദാം ഓയിൽ കൊണ്ട് മസാജ് ചെയ്യുക. ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ചർമ്മത്തിൽ വലിയ മാറ്റങ്ങൾ കാണാനാകും. ചർമ്മത്തിലെ ചുളിവുകളും ഡ്രൈനസും കുറയുന്നതും ഇതിന്റെ ഉപയോഗംകൊണ്ട് കാണാനാകും. പ്രധാനമായും ബദാം ഓയിൽ മേടിക്കാൻ സാധിക്കാത്തവരാണ് എങ്കിൽ നിങ്ങളുടെ വീട്ടിലുള്ള വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിച്ച് ഈ ബദാം വായിൽ തയ്യാറാക്കാം.
നാലോ അഞ്ചോ ബദാം അല്പം ചൂടാക്കി എടുക്കാം ഇതിലേക്ക് വെർജിൻ കോക്കനട്ട് ഓയിൽ കൂടി ചേർത്ത് നല്ലപോലെ ഒന്ന് തിളക്കാൻ തുടങ്ങുമ്പോൾ ഗ്യാസ് ഓഫാക്കാം. ഇത് ചൂടാറിയശേഷം നിങ്ങൾക്ക് ശരീരത്തിൽ പുരട്ടാം. ബദാം നേരിട്ട് കഴിക്കുന്നതും നിങ്ങളുടെ ചർമ്മത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്നു.