നിങ്ങളുടെ ശരീരത്തിൽ രക്തം കുറയുന്നുണ്ടോ എന്ന് ഇങ്ങനെ തിരിച്ചറിയാം.

ഒരു ശരീരത്തിന്റെ പ്രവർത്തനങ്ങളെ എല്ലാം നിയന്ത്രിക്കുന്നതും, കൃത്യമായി നിലനിർത്തുന്നതും രക്തം കൃത്യമായ രീതിയിൽ സർക്കുലേറ്റ് ചെയ്യുന്നതാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി രക്തം എത്താതെ വരുന്ന സമയത്ത് ശരീരം ഇതിന് തക്കതായ പ്രതി പ്രവർത്തനങ്ങളും കാണിക്കാറുണ്ട്. പ്രധാനമായും രക്തം കുറയുന്ന സമയത്ത് കണ്ണുകൾക്ക് മങ്ങൽ അനുഭവപ്പെടാറുണ്ട്.

   

അനീമിയ, വിളർച്ച എന്നിങ്ങനെയെല്ലാം പറയുന്നത് ഇത്തരത്തിലുള്ള രക്തക്കുറവിനെയാണ്. കണ്ണുകളിൽ മാത്രമല്ല കൈവിരലുകളിലെ നഖത്തിനിടയിലും രക്തക്കുറവ് ഉണ്ടോ എന്നത് നമുക്ക് സ്വയമേ പരീക്ഷിക്കാം. നഖത്തിനു മുകളിലായി ചെറുതായി ഒന്ന് പ്രഷർ കൊടുത്താൽ രക്തം ഉണ്ടോ ഇല്ലയോ എന്നത് നമുക്ക് തന്നെ നിരീക്ഷിക്കാം. കൺപോളകളെ അല്പമൊന്ന് താഴ്ത്തി നോക്കിയാൽ രക്തം ഉണ്ടോ എന്നത് നോക്കാം. അകാരണമായി നിങ്ങൾക്ക് തളർച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് തീർച്ചയായും രക്തക്കുറവിന്റെതാകാനുള്ള സാധ്യതകൾ ഏറെയാണ്.

ചിലർക്കെങ്കിലും ഈ രക്ത ക്കുറവ് കൊണ്ട് തന്നെ തലകറക്കം അനുഭവപ്പെടാറുണ്ട്. പ്രധാനമായും ഇത്തരത്തിൽ രക്തക്കുറവ് ഉണ്ടാകാനുള്ള കാരണം നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് വേണ്ട പോഷകങ്ങൾ എത്തിക്കുന്നില്ല എന്നതാണ്. ഇത്തരത്തിലുള്ള രക്തക്കുറവ് മൂലമുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാണുന്നുണ്ടെങ്കിൽ, ഭക്ഷണത്തിൽ ധാരാളമായി ചുവന്ന നിറത്തിലുള്ള പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്താം. തക്കാളി, മാതളനാരങ്ങ, ആപ്പിൾ, ബെറീസ് എന്നിവയെല്ലാം ധാരാളമായി കഴിക്കാം.

ഒപ്പം തന്നെ ക്യാരറ്റ് ബീറ്റ്റൂട്ട് എന്നിവയും ഉൾപ്പെടുത്തും. ദിവസവും ക്യാരറ്റ്, ബീറ്റ്റൂട്ട്, ആപ്പിൾ എന്നിവ കൂടി മിക്സ് ചെയ്തു ഉണ്ടാക്കുന്ന ജ്യൂസ് ഒരു ഗ്ലാസ് കുടിക്കുകയാണ് എങ്കിൽ രക്തക്കുറവിനെ ഒരു പരിധിവരെ നിയന്ത്രിക്കാം. അതുപോലെതന്നെ ശ്രദ്ധിക്കാവുന്ന മറ്റൊരു കാര്യമാണ് മുരിങ്ങയില ഉപ്പേരി ഉണ്ടാക്കി കഴിക്കുക എന്നുള്ളത്. ഇതിലേക്ക് അല്പം മുട്ട കൂടി ചിക്കി ഇടുകയാണെങ്കിൽ കൂടുതൽ ഉത്തമം. ധാരാളമായി വെള്ളവും കുടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *