പ്രമേഹം എന്ന രോഗത്തിന്റെ തീവ്രതയെ കുറിച്ച് നമുക്കെല്ലാവർക്കും തന്നെ അറിവുള്ള ഒന്നാണ്.ജീവിതത്തിൽ ഒരു തവണ ഈ പ്രമേഹം നിങ്ങൾക്ക് വന്നു കഴിഞ്ഞാൽ പിന്നീട് ഇത് മാറികിട്ടുക എന്ന പ്രയാസമാണ്. പലർക്കും ഉള്ള ഒരു തെറ്റ് ധാരണയാണ് പ്രമേഹത്തിന്റെ മരുന്നുകൾ കഴിക്കുന്നത് ശരീരത്തിലെ കിഡ്നി ലിവർ എന്നിങ്ങനെയുള്ള അവയവങ്ങളെ നശിപ്പിക്കും എന്നത്. എന്നാൽ ഒരിക്കലും സംഭവിക്കുന്നത് ഈ രീതിയിലല്ല. പ്രമേഹം തുടർച്ചയായി ശരീരത്തിൽ നിലനിൽക്കുന്നതാണ്.
ഈ അവയവങ്ങളുടെ നാശത്തിന് കാരണമാകുന്നത്. പ്രമേഹത്തിന്റെ മരുന്നുകളിൽ പലതും ശരീരത്തിലെ അവയവങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നവയാണ്. കിഡ്നി, ലിവർ എന്നിങ്ങനെയുള്ള അവയവങ്ങളാണ് ഏറ്റവും വേഗത്തിൽ പ്രമേഹം മൂലം ബാധിക്കാൻ ഇടയാകുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഒരിക്കലും പ്രമേഹം വരാതിരിക്കാൻ വേണ്ടി ജീവിതത്തെ നല്ല രീതിയിൽ തന്നെ ചിട്ടപ്പെടുത്താം. ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കാം.
ഇതിനോടൊപ്പം തന്നെ മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ എല്ലാം ഒഴിവാക്കുകയും, ബേക്കറി പദാർത്ഥങ്ങൾ ഒഴിവാക്കുകയും ചെയ്യാം. ഒഴിവാക്കുക മാത്രമല്ല ചില വസ്തുക്കൾ നിങ്ങളുടെ ഭക്ഷണശീലത്തിലേക്ക് ഉൾപ്പെടുത്തേണ്ടത് ആയിട്ടുമുണ്ട്. പ്രധാനമായും പല ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും, ഒപ്പം തന്നെ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ പോലുള്ളവയും ഉൾപ്പെടുത്താം. കടലിൽ നിന്നും ലഭിക്കുന്ന ചെറു മത്സ്യങ്ങളിൽ ആണ് ഈ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നത്.
അമിതമായി മധുരമുള്ള പഴവർഗ്ഗങ്ങളും ഒഴിവാക്കാം. എന്നാൽ ജലാംശം ധാരാളമായി ഉള്ള തണ്ണിമത്തൻ കുക്കുംബർ എന്നിങ്ങനെയുള്ള പഴവർഗങ്ങൾ കഴിക്കുന്നത് തെറ്റില്ല. ചില ആളുകൾ ഒരു തെറ്റിദ്ധാരണയാണ് പാവയ്ക്ക ജ്യൂസ് കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കും എന്നത്. എന്നാൽ ഇതുകൊണ്ട് പ്രമേഹം മാറുന്നില്ല, ചില നല്ല ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ദിവസവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും വ്യായാമം ശീലമാക്കുക. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ചെയ്യുന്നതും ഒരു നല്ല ഉപാധിയായി കാണാം.