ലക്ഷ്മി ദേവിയുടെ ജന്മദിനം ഒരു അത്ഭുതദിനം.

ആടി മാസത്തിലെ പൂരം ദിനമാണ് ലക്ഷ്മി ദേവിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്. ഈ ദിവസത്തിൽ ലക്ഷ്മി ക്ഷേത്രങ്ങളിലും ദേവീക്ഷേത്രങ്ങളിലും ദേവി നാരായണ ക്ഷേത്രങ്ങളിലും എല്ലാം ദേവിയുടെ ജന്മദിനം കാര്യമായി തന്നെ ആഘോഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ അന്നേദിവസം ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് നിങ്ങൾ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങൾ വന്നുചേരാൻ സഹായിക്കും.

   

മറ്റു ദിനങ്ങളിൽ എന്നതിനേക്കാൾ ഉപരി ഈ ദിവസങ്ങളിലെ പ്രാർത്ഥനകളും വഴിപാടുകളും നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. ഇത്തരത്തിൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്ത ആളുകൾ ആണെങ്കിൽ വീട്ടിൽ തന്നെ ലക്ഷ്മി ദേവിയുടെ ഒരു ചിത്രം വെച്ച് അതിനുമുൻപിലായിരുന്ന് പ്രാർത്ഥിക്കാം. നിങ്ങൾ ക്ഷേത്രങ്ങളിൽ പോയ പ്രാർത്ഥിക്കുന്നതിന് സാധിക്കുന്ന ആളുകളാണ് എങ്കിൽ.

അന്നേദിവസം ദേവിക്ക് നെയ് വിളക്ക് വഴിപാടായി സമർപ്പിക്കണം. നെയ് വിളക്കിനോടൊപ്പം തന്നെ തുളസി മാല കൂടി സമർപ്പിക്കേണ്ടതുണ്ട്. ഈ രണ്ടു വഴിപാടും നിങ്ങളെ ജീവിതത്തിലെ വലിയ നേട്ടങ്ങൾ നേടിത്തരാൻ കാരണമാകുന്നു. നിങ്ങൾ ക്ഷേത്രങ്ങളിൽ എല്ലാ പ്രാർത്ഥിക്കുന്നത് എങ്കിൽ വീട്ടിൽ ലക്ഷ്മി ദേവിയുടെ ചിത്രം വെച്ച് സന്ധ്യാ നേരത്ത് വിളക്കിവയ്ക്കുന്ന സമയത്ത് പ്രത്യേകമായി പ്രാർത്ഥനകൾ നടത്താം.

ഒപ്പം തന്നെ ദേവിയുടെ ചിത്രത്തിൽ നിങ്ങളുടെ കയ് കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു തുളസി മാല ചാർത്താം. ഇതിനോടൊപ്പം തന്നെ ദേവിയുടെ ചിത്രത്തിനു മുൻപിലും നിങ്ങളുടെ തുളസിത്തറയിലും ഒരോ വിളക്ക് കൂടി വെച്ച് പ്രാർത്ഥിക്കാം ഈ സമയം. തീർച്ചയായും നിങ്ങൾ ചെയ്യുന്ന ഈ രണ്ട് പ്രവർത്തി നിങ്ങളുടെ ജീവിതത്തിൽ തന്നെ മാറ്റിമറിക്കാൻ സാധ്യതയുണ്ട്. അത്രയേറെ പ്രത്യേകതകളുള്ള ഒരു ദിവസമാണ് ലക്ഷ്മി ദേവിയുടെ ജന്മദിനമായ ആടി മാസത്തിലെ പൂരം.

Leave a Reply

Your email address will not be published. Required fields are marked *