പലർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് തലയും ധാരാളമായി പേൻ ശല്യം എന്നത്. പ്രധാനമായും കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്താണ് ഇത്തരത്തിലുള്ള പേൻ ശല്യം ഉണ്ടാകാറുള്ളത്. ഇങ്ങനെ ഈരുകളും പേനുകളും തലയിൽ ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്ന സമയത്ത് ഇതിനുവേണ്ടിയുള്ള പ്രതിവിധികൾ നാം ഷാമ്പു രൂപത്തിലും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഷാമ്പുകൾ സ്ഥിരമായി തലയിൽ ഉപയോഗിക്കുന്നത് ഒരുപാട് ബുദ്ധിമുട്ട് പിന്നീട് ഉണ്ടാക്കും.
എന്നതുകൊണ്ട് തന്നെ നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങൾ ഇതിനുവേണ്ടി പ്രയോഗിക്കാം. പ്രധാനമായും പേനകളെ ഇല്ലാതാക്കാൻ ഒരുപാട് ഉപകാരപ്പെടുന്ന ഒരു ഇലയാണ് എരിക്കിന്റെ ഇല. തല കുളിക്കാനായി വെള്ളമൊന്ന് ചൂടാക്കാം ഈ വെട്ടിളത്തിലേക്ക് നാലോ അഞ്ചോ എരിക്കിന്റെ ഇല ഇട്ട് തിളപ്പിച്ചെടുക്കാം അല്പം ചൂടാറിയശേഷം ഈ വെള്ളം ഉപയോഗിച്ച് തല കുളിക്കാം.
ഇങ്ങനെ തല കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപേ എങ്കിലും തലയിൽ മറ്റൊരു പ്രയോഗം കൂടി ചെയ്യേണ്ടതുണ്ട്. ഇതിനായി വെള്ളം ചേർക്കാതെ അരച്ചെടുത്ത നാളികേരത്തിന്റെ ഒന്നാം പാല് 60 മില്ലി എടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ കുരുമുളക് അരച്ച് ചേർക്കാം. ഈ മിക്സ് തലയിൽ തേച്ച് നല്ലപോലെ മസാജ് ചെയ്ത ശേഷം മാത്രം വെള്ളം ഉപയോഗിച്ച് കുളിക്കാം.
ഇങ്ങനെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചെയ്യുകയാണ് എങ്കിൽ തീർച്ചയായും ഈ പേൻ ശല്യം പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. നിങ്ങളുടെ കുട്ടികൾ ഇനി പേൻ ശല്യം കൊണ്ട് തല മാന്തി നടക്കില്ല. പേനിന്റെയും ഈരിന്റെയും ശല്യത്തിന് ഒരു ആശ്വാസമായി.