ഒരു വീടിന്റെ ഐശ്വര്യമായി എപ്പോഴും കണക്കാക്കുന്നത് സ്ത്രീകളെയാണ്. കാരണം സ്ത്രീകളാണ് വീട് വൃത്തിയായും ശുദ്ധമായും സൂക്ഷിക്കുന്നതും. ആളുകളുടെയെല്ലാം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും. അതുകൊണ്ടുതന്നെ ഇവരുടെ ശരീര ശുദ്ധിയും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഒരു ദിവസത്തിൽ സ്ത്രീകൾ കുളിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് വൃത്തിയായി കുളിക്കുക എന്നതാണ്.
ഈ സമയത്ത് കുളിക്കുമ്പോൾ ഇവരുടെ ശരീരത്തിന് ഉണർവും ഉന്മേഷവും എല്ലാം ഉണ്ടാകുന്നു. വീട്ടിലെ ജോലികൾ ചെയ്യുന്നതിനുള്ള എനർജി എല്ലാം ഇതുമൂലം ഇവർക്ക് ലഭിക്കുന്നുണ്ട്. ഇങ്ങനെ കുളിച്ച് ശേഷം മാത്രം വീട്ടിലെ രാവിലെ വിളക്ക് വയ്ക്കുക. ചില ആളുകൾക്കുള്ള ഒരു ശീലമാണ് നട്ടുച്ച നേരത്തുള്ള കുളി. ഇത് ഒരുപാട് ദോഷങ്ങൾ ഉണ്ടാകും. പ്രധാനമായും നട്ടുച്ചയ്ക്ക് കുളിക്കുന്നത് വീടിനെ ഒരുപാട് നെഗറ്റീവ് എനർജികൾ ഉണ്ടാക്കാൻ കാരണമാകാറുണ്ട്.
അതുകൊണ്ടുതന്നെ ഈ സമയത്തുള്ള കുളി ഒഴിവാക്കുകയാണ് നല്ലത്. സന്ധ്യാ സമയത്ത് നിലവിളക്ക് വയ്ക്കുന്നതിന് മുൻപായി കുളിച്ച് ജോലികളെല്ലാം കഴിഞ്ഞ് ഒരുങ്ങിയിരിക്കണം. സന്ധ്യ സമയത്ത് കുളിക്കാൻ പോകുന്നത് അത്ര അനുയോജ്യമല്ല. അതുപോലെതന്നെയാണ് ചില ആളുകൾക്കുള്ള ശീലമാണ് പാതിര നേരത്തുള്ള കുളി ഇതും ഒരുപാട് ദോഷങ്ങൾ ഉണ്ടാകും.
കിടക്കുന്ന സ്ഥലവും വീടും പരിസരവുമെല്ലാം എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് സ്ത്രീകളാണ്. അവരുടെ ശരീരം വൃത്തിയായിരിക്കുക എന്നതും ഒരുപോലെ പ്രധാനപ്പെട്ടതാണ്. വീട്ടിലെ ജോലികളെല്ലാം കൃത്യമായ സമയങ്ങളിൽ ചെയ്തുതീർത്ത്, കൃത്യമായി സമയങ്ങളിൽ കുളിക്കുക എന്നതും ഇവരുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. സ്ത്രീകൾ ഒരു വീടിന്റെ ഐശ്വര്യം ആകുന്നത് ഇങ്ങനെയാണ്.