പലർക്കുമുള്ള ഒരു പ്രശ്നമാണ് ശരീരത്തിലെ അലർജി ഉണ്ടാവുക എന്നുള്ളത്. ഇത് ശരീരത്തിന് പുറത്ത് ചൊറിഞ്ഞുകൂട്ടുന്ന അവസ്ഥയിലും, തലയിലെ മുടി കൊഴിയുന്ന അവസ്ഥയിലും, ശ്വാസകോശം സംബന്ധമായ പ്രശ്നങ്ങളായും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇവയെല്ലാം ഒരു തലക്കെട്ടിലാണ് അലർജി എന്ന് പറയുന്നത്. ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങളെല്ലാം മിക്കപ്പോഴും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥയിൽ.
അടങ്ങിയിട്ടുള്ള നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതുകൊണ്ടും, ചീത്ത ബാക്ട പ്രവർത്തനം അമിതമായി വർത്തിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രോബയോട്ടിക്കുകളുടെ ഉപയോഗം സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം . പ്രധാനമായും തൈര് മോര് എന്നിവയിലാണ് അധികവും പ്രോപയോട്ടിക്കുകൾ അടങ്ങിയിരിക്കുന്നത്.
മോര് വെള്ളം, മോര് കാച്ചി ഉപയോഗിക്കാം ഇങ്ങനെയെല്ലാം ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതേ പ്രശ്നങ്ങൾ കൊണ്ട് തന്നെയാണ് ശരീരത്തിൽ ഉണ്ടാകുന്ന മലബന്ധം കീഴ്വായു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നല്ല ബാക്ടീരിയയിലെ പ്രവർത്തനം കുറയുമ്പോൾ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെ വരികയും ഇത് ശരീരത്തിൽ കെട്ടിക്കിടക്കുകയും ചെയ്യാം.
ഇതുമൂലം അലബന്ധവും തുടർന്ന് കീഴ്വായു ശല്യവും ഉണ്ടാകുന്നത് സ്ഥിരമാണ്. ഇത്തരക്കാർ തീർച്ചയായും അവരുടെ ഭക്ഷണക്രമത്തിൽ അമിതമായി ഫൈബർ ഉൾപ്പെടുത്തേണ്ടതുണ്ട്. പഴയ വർഗ്ഗങ്ങളിലും പച്ചക്കറികളിലും ആണ് ധാരാളമായി ഫൈബർ ഉള്ളത്. ഫൈബർ മാത്രമല്ല നല്ല പ്രോട്ടീനുകൾ ഉൾപ്പെടുത്തി ചീത്ത പ്രോട്ടീൻ ഒഴിവാക്കി, കാർബോഹൈഡ്രേറ്റ്, ഗ്ലൂക്കോസ് എന്നിവയെ പൂർണമായും മാറ്റിനിർത്താം. നിങ്ങളുടെ ഭക്ഷണവും ജീവിതശൈലിയും എത്രത്തോളം ആരോഗ്യകരമാകുന്നു അത്രയും നിങ്ങളുടെ രോഗ അവസ്ഥകളും മാറിക്കിട്ടും.