കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാവുക എന്നുള്ളത് പല ആളുകളുടെയും ഒരു വിഷമം ഘട്ടം തന്നെയാണ്. പലപ്പോഴും മറ്റുള്ള ആളുകൾക്ക് മുൻപ് നിൽക്കുന്ന സമയത്ത് കണ്ണിനും ചുറ്റും ഇത്തരത്തിലുള്ള കറുപ്പ് നിറം ഉണ്ടാകുന്നത് ഒരു ആത്മവിശ്വാസക്കുറവ് തന്നെ ഈ വ്യക്തികളിൽ ഉണ്ടാക്കും. അതുകൊണ്ടുതന്നെ കണ്ണീനു ചുറ്റുമുള്ള ഈ കറുപ്പ് നിറം ഇത് ഒരു വലയം ആകൃതിയിൽ കണ്ണിനു ചുറ്റും കാണപ്പെടുന്നതാണ്.
ഇത് ഇല്ലാതാക്കുന്നതിന് വേണ്ടി പല ഓയിൻമെന്റുകളും കെമിക്കലുകളും പരീക്ഷിച്ച് പിൻവാങ്ങിയവരായിരിക്കാം പലരും. എന്നാൽ വീട്ടിൽ തന്നെ നമുക്ക് ചില കാര്യങ്ങൾ അല്പം ശ്രദ്ധിച്ചാൽ തന്നെ ഈ കറുപ്പ് നിറം പൂർണമായും അകറ്റാം. പലപ്പോഴും ഇത്തരത്തിൽ കറുപ്പ് നിറം കണ്ണന് ചുറ്റും പ്രത്യക്ഷപ്പെടുന്നത് കാരണം തന്നെ നമ്മുടെ ജീവിതശൈലിയിലെ ക്രമക്കേടുകളാണ്.
കൃത്യസമയത്ത് ഉറങ്ങുക, കൃത്യസമയത്ത് എഴുന്നേൽക്കുക, കൃത്യമായ അളവിൽ വെള്ളം കുടിക്കുക, കണ്ണിന് റസ്റ്റ് കൊടുക്കുക എന്നിവയെന്നും ശ്രദ്ധിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ കറുപ്പ് നിറം ഉണ്ടാകുന്നത്. ഇത് മാത്രമല്ല അമിതമായി മൊബൈൽ ഫോണിന്റെ ഉപയോഗവും ടിവി പോലുള്ള മറ്റു സ്ക്രീനുകളുടെ ഉപയോഗവും കണ്ണിനടിയിൽ കറുപ്പ് ഉണ്ടാക്കാം.
അതുകൊണ്ടുതന്നെ നിങ്ങൾ അധികനേരം മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരാണ് എങ്കിൽ, ഇത് ഉപയോഗിക്കുന്ന സമയം ആ സ്ഥലത്ത് നല്ല വെളിച്ചം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ലൈറ്റ് ഇടുകയോ വെളിച്ചമുള്ള സ്ഥലത്ത് ഇരുന്ന് ഫോൺ നോക്കുകയോ ചെയ്യാം. ആവശ്യമായ അളവിൽ വെള്ളം കുടിക്കുക എന്നതും ഇതിന് പ്രധാനമാണ്. ഒപ്പം തന്നെ ചെറിയ ഹോം റെമഡികളും നമുക്ക് പരീക്ഷിക്കാം.