പലപ്പോഴും നാം ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങളും നേട്ടങ്ങളും നേടിയെടുക്കുന്ന സമയത്താണ് നമ്മോട് താൽപര്യമില്ലാത്ത ആളുകളോ, നമ്മുടെ കുടുംബത്ത് തന്നെയുള്ള ആളുകളും, നമ്മുടെ വളർച്ചയിൽ അസൂയ പൂണ്ട് നമ്മെ ഹനിക്കാൻ ചിന്തിക്കുന്നവരോ ആയിട്ടുള്ളവർ, നമുക്കെതിരെ ചിന്തിക്കുന്നത് കൊണ്ട് തന്നെ കണ്ണേറ്, പ്രാക്ക്, ദൃഷ്ടി ദോഷം എന്നിങ്ങനെയുള്ള ദോഷവശങ്ങൾ നമുക്ക് ഉണ്ടാകാൻ ഇടയുണ്ട്.
ഇത്തരത്തിലുള്ള ദോഷങ്ങൾ കൊണ്ട് തന്നെ വീട്ടിൽ പല അനിഷ്ടങ്ങളും, വിദ്യാഭ്യാസപരമായിട്ടാണെങ്കിലും, സാമ്പത്തികമായിട്ടായാലും, ചില തളർച്ചകൾ നമുക്ക് നേരിടാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് പ്രത്യേകം ഇവയെ മനസ്സിലാക്കി ഇതിനു വേണ്ട പരിഹാരകർമ്മം വീട്ടിൽ തന്നെ ചെയ്യാം. ഈ പരിഹാരം ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ആണ് ഉപയോഗിക്കുന്നത്.
ഇതിനായി രാത്രി സമയം തിരഞ്ഞെടുക്കുക എന്നത് പ്രധാനപ്പെട്ടതാണ്. കാരണം ഈ പ്രവൃതി ചെയ്യുന്നത് മറ്റുള്ള ആളുകൾ കാണാതിരിക്കുകയാണ് ഇതിനെ കൂടുതൽ ഗുണം നൽകുന്നത്. രാത്രിയിൽ ആറുമണിക്ക് ശേഷം നിലവിളക്ക് വെച്ച് പ്രാർത്ഥിച്ച്, ഒരു കവറിൽ രണ്ടോ മൂന്നോ ജാതിപത്രിയും, രണ്ടുമൂന്നു കഷണം തന്നെ കല്ലുപ്പും, ഒപ്പം തന്നെ അല്പം കറുവപ്പട്ട കൂടി ചേർത്ത് കെട്ടി.
വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയായ കന്നിമൂലയിൽ ഒരു ചെറിയ കുഴിയെടുത്ത് ഇവിടെ കവർ മൂഡി കളയാം. ഇത് വളരെയധികം ശ്രദ്ധയോടുകൂടി ചെയ്യേണ്ടതുണ്ട്. മറ്റുള്ള ആളുകൾക്ക് ദൃഷ്ടി പതിയരുത് എന്നത് പ്രധാനപ്പെട്ട ശ്രദ്ധിക്കേണ്ട കാര്യമാണ്. ജീവിതത്തിലെ ദോഷങ്ങളെല്ലാം ഇതിലൂടെ മാറിക്കിട്ടും.