രക്തക്കുറവ് ശരീരത്തിൽ ഉണ്ടാകുമ്പോൾ ക്ഷീണം തളർച്ച ചെയ്തിരുന്ന കാര്യങ്ങളിൽ താല്പര്യക്കുറവ് എന്നിവയെല്ലാം നാം ലക്ഷണമായി കാണിക്കാറുണ്ട്. എന്നാൽ ഇവയിൽ നിന്നും വ്യത്യസ്തമായി ചില ചെറിയ കുട്ടികൾ മാത്രമല്ല മുതിർന്ന ആളുകളും കാണിക്കുന്ന വികൃതമായ ചില ലക്ഷണങ്ങളുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് പച്ച അരി വാരി തിന്നുക, ഐസ് വെറുതെ വാരി തിന്നുക, ചെറിയ കുട്ടികൾ മണ്ണ് വാരി തിന്നുന്നത് കണ്ടിട്ടുണ്ട്, അതുപോലെ തന്നെയാണ് പ്ലാസ്റ്റിക്.
കഴിക്കാനുള്ള താൽപര്യം കാണിക്കുന്നത് എല്ലാം ഈ അനിമിയയുടെ ഭാഗമായി ഉണ്ടാകാം. രക്തത്തിലെ ഹീമോഗ്ലോബിൻ, പ്ലേറ്റ്ലെറ്റ് എന്നിങ്ങനെയുള്ള കണികകളുടെ അളവിൽ കുറവ് ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ രക്തക്കുറവ് ഉണ്ട് എന്ന് പറയപ്പെടുന്നത്. രക്തത്തിൽ ശരിയായ അളവിൽ ഓക്സിജൻ ഇല്ലാതെ വരുമ്പോഴും രക്തം ശരിയായി ഒഴുകാതെയും ശരീരത്തിന് ശരിയായ പ്രവർത്തിക്കാൻ സാധിക്കാതെ വരുന്നത് മൂലവും എത്തരത്തിൽ അമിത ക്ഷീണം.
അനുഭവപ്പെടാം. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങൾ നിങ്ങൾ അല്പം പ്രാധാന്യത്തോടെ തന്നെ നോക്കി കാണേണ്ടതുണ്ട്. കാരണം ഈ ലക്ഷണങ്ങളെ അവഗണിക്കുന്നത് മരണം പോലും നിങ്ങൾക്ക് എത്തിച്ചേരാൻ കാരണമാകും. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്താം പ്രധാനമായും പച്ചനിറത്തിലുള്ള ഇലക്കറിയാണ് ഉത്തമം.
ഒപ്പം തന്നെ ബീറ്റ്റൂട്ട് മാതളനാരങ്ങ എന്നിവയും കഴിക്കുന്നത് ഉത്തമമാണ്. രക്തത്തിന്റെ അളവ് കുറയുന്നത് നിങ്ങളിലെ ഉന്മേഷം ഇല്ലാതാക്കാനും ജോലി ചെയ്യാനുള്ള താല്പര്യക്കുറവ് ഉണ്ടാക്കാനും ഇടയാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള രക്തസ്രാവം മൂലവും രക്തത്തിന്റെ കുറവ് ഉണ്ടാകാം.