ശരീരത്തിന് നിവർന്ന് നിൽക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിനകത്തുള്ള കോശങ്ങൾക്കും അസ്ഥികൾക്കും ഒരുപോലെ ശക്തിയും, ബലവും, ആരോഗ്യവും ഉണ്ടായിരിക്കണം. പലപ്പോഴും നിങ്ങളുടെ ആരോഗ്യം നഷ്ടപ്പെട്ടു എന്ന് നമുക്ക് തിരിച്ചറിയാൻ ആകുന്നത് ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും രോഗങ്ങളും കൊണ്ടാണ്. ഏറ്റവും പ്രധാനമായും ഒരു വ്യക്തിയുടെ ശരീരത്തിന് ബാധിക്കാവുന്ന ഒരു രോഗമാണ് സന്ധിവാതം എന്നത്.
എല്ലുകൾക്ക് ബലം കുറയുകയും എല്ലുകൾ തമ്മിലുള്ള സന്ധികൾക്ക് ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായി സന്ധികൾ നശിച്ചുപോകുന്ന അവസ്ഥയിലേക്ക് എത്താറുണ്ട്. ഇത്തരം അവസ്ഥ കൊണ്ട് ചിലർക്ക് കിടന്ന കിടപ്പിൽ തന്നെ കിടക്കേണ്ട അവസ്ഥകൾ ഉണ്ടാകും. അതുകൊണ്ടുതന്നെ ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് വേദനകൾ ഉണ്ടാകുമ്പോൾ ഇതിന് പിന്നിലുള്ള കാരണം തിരിച്ചറിയുക പ്രധാനമാണ്.
ഇങ്ങനെ വേദന ഉണ്ടാകുന്നത് സന്ധികൾക്ക് ഇടയിലാണ് എങ്കിൽ തീർച്ചയായും സന്ദീ വാദത്തിനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഒരു ഡോക്ടറെ കണ്ട് ഇതിനുവേണ്ട മരുന്നുകൾ കഴിച്ച് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം. ശരീരത്തിനിലെ എല്ലുകൾക്ക് ബലം നൽകുന്നത് കാൽസ്യം എന്ന ലവണമാണ്. എന്നാൽ ഈ കാൽസ്യം വലിച്ചെടുക്കാനുള്ള ശക്തി ശരീരത്തിന് ഉണ്ടാകുന്നത് വിറ്റാമിൻ ഡി യുടെ സാന്നിധ്യത്തിലാണ്.
ഇവർ രണ്ടും നമ്മുടെ ശരീരത്തിന് ഒരു 30 വയസ്സ് വരെയുള്ള പ്രായത്തിലാണ് ഉൾക്കൊള്ളാൻ സാധിക്കുന്നത്. പ്രായം കൂടുന്തോറും ശരീരത്തിന് വിറ്റാമിനുകളെയും മിനറൽസുകളെയും ആകിരണം ചെയ്യാനുള്ള ശേഷി കുറയുന്നു. അതിനാൽ തന്നെ പ്രായമായ ആളുകളാണ് എങ്കിൽ ഇതിനുവേണ്ടി, മറ്റ് ഭക്ഷണങ്ങൾ കഴിക്കുക എന്നതിനേക്കാൾ സപ്ലിമെന്റുകൾ എടുക്കുന്നതായിരിക്കും കൂടുതൽ ഉചിതം.