നമ്മുടെ ശരീരത്തിൽ ഏറ്റവും അധികം അഴുക്കും ചളിയും പുരണ്ട ഭാഗം എന്നത് കാലുകൾ ആയിരിക്കും എപ്പോഴും. പലപ്പോഴും മഴക്കാലം ആകുമ്പോൾ കാൽപാദങ്ങൾ വീണ്ടും കയറുന്ന അവസ്ഥയും നാം കാണാറുണ്ട്. എല്ലാവർക്കും അല്ല എങ്കിലും ചില ആളുകൾക്കെങ്കിലും കാൽപ്പാദം വിണ്ടു കീറുമ്പോൾ അസഹനീയമായ വേദനകളും ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കാൽപാദങ്ങൾക്ക് നിറം മങ്ങി ഇരുണ്ട നിറത്തിലേക്ക് വരുന്ന അവസ്ഥയും ചിലർക്ക് ഉണ്ടാകാറുണ്ട്.
സൂര്യന്റെ ചൂടും വെയിലും ഏൽക്കുന്ന ഭാഗം കറുത്ത് നിറത്തിലേക്ക് മാറുന്നതും ഈ കാൽപാദങ്ങളിൽ കാണാനാകുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെയെല്ലാം ഒരു പരിധിവരെ പരിഹരിക്കാൻ വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന ചെറിയ ചിലവുകൊണ്ടും മാത്രം പരിഹരിക്കാവുന്നതാണ്. ഇത്തരത്തിൽ ഉപയോഗിക്കാവുന്ന ചില ഹോം റെമഡി നമുക്ക് പരിചയപ്പെടാം. ഇതിനായി ഏറ്റവും പ്രധാനമായും ആവശ്യമായി വരുന്ന വസ്തുവാണ് ചെറുനാരങ്ങ. ചെറുനാരങ്ങ മാത്രമല്ല ഒരു സ്പൂൺ അല്ലെങ്കിൽ ആവശ്യമായ അളവിൽ സോഡാ പൗഡർ ഉപയോഗിക്കാം
. നിങ്ങൾക്ക് ഒരുപാട് ഇത്തരത്തിലുള്ള കറുത്ത നിറമുണ്ട് എങ്കിൽ അതിനെ ആവശ്യമായ അളവിൽ സോഡാ പൗഡർ എടുക്കാവുന്നതാണ്. എന്നാൽ ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുമ്പോൾ ശ്രദ്ധിക്കണം, അധികമായി പോകരുത്. ചെറുനാരങ്ങാനീര് അധികമാകുന്നത് അത്ര ഗുണപ്രദമല്ല. ഇങ്ങനെ ഉണ്ടാക്കിയെടുത്ത ഈ പേസ്റ്റ് കാൽപാദങ്ങളിലും, കക്ഷത്തിലും, കൈപ്പത്തികളിലും എല്ലാം ഉപയോഗിക്കാം.
എന്നാൽ മുഖത്ത് ഉപയോഗിക്കുന്നത് അത്ര ഉചിതമായി പറയപ്പെടുന്നില്ല, ഇത് ചിലപ്പോൾ അലർജികൾ ഉണ്ടാക്കാം. അതുകൊണ്ടുതന്നെ മുഖത്ത് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. നിങ്ങളുടെ കാൽപാദത്തിന്റെ നിറം പുറത്തു കാണിക്കാൻ മടിച്ച് പലരും ഇറക്കമുള്ള ഡ്രസ്സ് ധരിച്ച് നടക്കാറുണ്ട്. ഇനി ഇത് മറന്നേക്കു കാൽപാദങ്ങൾ മനോഹരമായിരിക്കും.