പലപ്പോഴും നമ്മുടെ ശരീരത്തിലെ മടക്കുകളിൽ എല്ലാം നിറവ്യത്യാസം ഉള്ളതായി കാണാറുണ്ട്. എന്നാൽ നാം വസ്ത്രം ധരിക്കുന്നതിനകത്തുള്ള മടക്കുകളിൽ ഉണ്ടാകുന്ന നിറവ്യത്യാസം ചില സമയങ്ങളിൽ കട്ടി കൂടി കറുത്ത നിറമാകാനും, ഇതിനെ ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. ചില ആളുകൾക്കെങ്കിലും ഇത്തരത്തിൽ ഉണ്ടാകുന്ന കറുപ്പിന് ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്.
ഇങ്ങനെ നിങ്ങളുടെ ശരീരത്തിലെ തുടയിടുക്കുകളിലും, കക്ഷത്തിലുമുള്ള കറുപ്പ് നിറം പൂർണ്ണമായും ഇല്ലാതാക്കാൻ പല ട്രീറ്റ്മെന്റുകളും നിലവിലുണ്ട്. എങ്കിലും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഹോം റെമഡികൾ ഇതിന് പെട്ടെന്ന് തന്നെ റിസൾട്ട് നൽകാറുണ്ട്. പ്രധാനമായും ഈ കറുപ്പ് നിറം മാറ്റാനായി വീട്ടിൽ തന്നെ ഉള്ള ചില വസ്തുക്കൾ.
ഏറ്റവും ആദ്യമായി ഇതിന് ആവശ്യമുള്ളത് ഒരു ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നല്ലപോലെ ചിരകി ഇതിന്റെ നീര് പിഴിഞ്ഞെടുക്കാം. ഈ ലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങ നീര് കൂടി പിഴിഞ്ഞ് ചേർക്കാം. ഒന്നോ രണ്ടോ തുള്ളി ട്ടി ട്രീ ഓയിൽ കൂടി ചേർത്ത് മിക്സ് ചെയ്ത് തുടയിടുക്കിൽ നല്ലപോലെ തേച്ചു പിടിപ്പിക്കാം. ഇതുമാത്രമല്ല മറ്റൊരു റെമഡി കൂടി നമുക്ക് പരീക്ഷിച്ചു നോക്കാം.
ഒരു ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഇതിലേക്ക് അല്പം പഞ്ചസാര പൊടിച്ചു ചേർത്ത് കറുപ്പ് നിറം ഉള്ള ഭാഗങ്ങളിൽ സ്ക്രബ്ബ് ചെയ്ത് കഴുകി കളയാം. ഒരു സ്പൂൺ വെർജിൻ കോക്കനട്ട് ഓയിലേക്ക് ഒരു സ്പൂൺ ഗ്ലിസറിൻ മിക്സ് ചെയ്ത്, അതിലേക്ക് ഒരു സ്പൂൺ അലോവേര ജെല്ല് കൂടി ചേർത്ത് കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കാം.