സ്ത്രീകൾ പലപ്പോഴും ജീവിതത്തിൽ ഉദാസിനരാണ്. സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തേക്കാൾ ഉപരി കുടുംബത്തിലുള്ള ആളുകളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെക്കുറിച്ചാണ് ഇവർ എപ്പോഴും ചിന്തിക്കാറുള്ളത്. അതുകൊണ്ടുതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും വേദനകളും ഒന്നും ഇവരെ കാര്യമായി ബാധിക്കാറില്ല. യഥാർത്ഥത്തിൽ ബാധിക്കാത്തതുകൊണ്ടല്ല അവയെ പരിഗണിക്കാറില്ല എന്നതാണ് വാസ്തവം.
ഒരു കുഞ്ഞുണ്ടാവുന്നത് മുതൽ കുഞ്ഞിന്റെതായ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച്, വിവാഹം കഴിഞ്ഞാലും കുട്ടിയുടെ കാര്യത്തിൽ അവർക്ക് ശ്രദ്ധ കൂടിക്കൊണ്ടേയിരിക്കും. എന്നാൽ യഥാർത്ഥത്തിൽ അൻപതുകളിൽ സ്ത്രീകൾ അവരുടെ ശരീരത്തെക്കുറിച്ച് കൂടുതൽ ബോധവതികൾ ആകേണ്ടതുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട കാരണം ഈ സമയങ്ങളിൽ സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളാണ്.
വർഷങ്ങളായി ഒരു സ്ത്രീ ശരീരത്തിൽ ഉണ്ടായിരുന്ന മെൻസ്ട്രസ്സ് അഥവാ ആർത്തവം എന്ന പ്രക്രിയ നിലയ്ക്കുന്ന സമയമാണ് 45 വയസ്സ് മുതൽ 52 വയസ്സ് വരെയുള്ള കാലയളവ്. ഈ സമയത്ത് ഇവരുടെ ശരീരത്തിലെ പലതരത്തിലുള്ള വ്യത്യാസങ്ങളും സംഭവിക്കും. ഇവരുടെ ശരീരത്തിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങുന്നത് ഈ സമയം മുതലാണ്. ഒരു സ്ത്രീ ശരീരത്തിന് കൂടുതലും ശക്തി നൽകുന്നത് അവരുടെ ശരീരത്തിലുള്ള ഈസ്റ്റർ എന്ന ഹോർമോണാണ്.
മെനോപോസ് സംഭവിച്ചു കഴിഞ്ഞാൽ ഇവർക്ക് ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് ക്രമാതീതമായി കുറയും. ഈ സംരക്ഷണ വലയം നഷ്ടപ്പെടുന്നതോടെ, മറ്റ് പലതരത്തിലുള്ള രോഗങ്ങളും ഇവരെ ബാധിക്കുകയും, ഇവരുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറയുകയും ചെയ്യാനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ടുതന്നെ ഗർഭാശയ ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ തുടങ്ങി പലതരത്തിലുള്ള ക്യാൻസറുകളും വരാനുള്ള സാധ്യതകളും വർദ്ധിക്കുന്നു.