എന്നും ഒരേ രീതിയിലുള്ള ചപ്പാത്തി കഴിച്ചു മടുത്തു പോയോ. എന്നാൽ ഇനി ചപ്പാത്തി കൂടുതൽ ആരോഗ്യപ്രദമാക്കാം. ഇതുപോലെ ഒരു ചപ്പാത്തി രാവിലെ കഴിക്കുകയാണെങ്കിൽ ആ ദിവസം മുഴുവൻ വേണ്ട ഊർജം നമുക്ക് ലഭിക്കും. എങ്ങനെയാണ് ഈ ചപ്പാത്തി ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അതിലേക്ക് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് മുരിങ്ങയില ചേർക്കുക.
അതിലേക്ക് അടുത്തതായി ആവശ്യമുള്ളത് അര ടീസ്പൂൺ ജീരകം ചെറുതായി ചതച്ചത്, അതുപോലെ തന്നെ ടീസ്പൂൺ അയമോദകം ചെറുതായി ചതച്ചത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. കൂടാതെ അര ടീ സ്പൂൺ മഞ്ഞൾപൊടി, കാൽ ടീസ്പൂൺ മുളകുപൊടി ശേഷം കൈ കൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ചപ്പാത്തിക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം ചെറിയ ചൂടുവെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്ന പരുവത്തിൽ മാവ് തയ്യാറാക്കുക.
അതിനുശേഷം ഒരു 10 മിനിറ്റ് അടച്ച് മാറ്റിവെക്കുക. അതിനുശേഷം മാവിൽ നിന്നും ഉരുളകളായി ഉരുട്ടി എടുക്കുക. ഓരോരുത്തർക്കും ചപ്പാത്തി ഉണ്ടാക്കാൻ ഇഷ്ടമുള്ള അളവിൽ മാവ് എടുക്കാം. അതിനുശേഷം പരത്തി എടുക്കുക. പരതിയെടുക്കുമ്പോൾ മൈദ പൊടി ഉപയോഗിക്കുക. അതിനുശേഷം കനം കുറഞ്ഞു തന്നെ പരത്തുക. എല്ലാ ചപ്പാത്തിയും ഈ രീതിയിൽ തയ്യാറാക്കുക.
അതിനുശേഷം ചപ്പാത്തി ഉണ്ടാക്കുന്ന പാൻ ചൂടാക്കി വെക്കുക അതിനുശേഷം തയ്യാറാക്കിയ ഒരു ചപ്പാത്തിയും അതിലേക്ക് വെച്ചുകൊടുക്കുക. ശേഷം രണ്ടു ഭാഗവും നല്ലതുപോലെ ചുട്ടെടുക്കുക. ആവശ്യമെങ്കിൽ എണ്ണ തേച്ചു കൊടുക്കുക. പാകമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വക്കുക. ഇനി എല്ലാവരും ചപ്പാത്തി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. കുട്ടികൾക്കെല്ലാം ഇത് വളരെയധികം ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.