സൗന്ദര്യം ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. മുഖസൗന്ദര്യം നിലനിർത്തുന്നതിന് പല മാർഗങ്ങളും ചെയ്തു നോക്കുന്നവർ ഉണ്ടായിരിക്കും. ഇന്ന് വിപണിയിൽ എല്ലാവരെയും ആകർഷിക്കുന്ന തരത്തിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ നിരവധിയാണ് ഉള്ളത്. എന്നാൽ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ നിസ്സാരമായി ഇനി സൗന്ദര്യം നിലനിർത്താൻ സാധിക്കും. എല്ലാവരും ഇതുപോലെ ചെയ്തു നോക്കുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകളും എല്ലാം മാറ്റി മുഖം സൗന്ദര്യമുള്ളതാക്കാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.
അതിനായി ഒരു തക്കാളി എടുത്ത ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക അതിനുശേഷം ഒട്ടും വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് അതിൽ നിന്നും ഒന്നോ രണ്ടോ സ്പൂൺ മാത്രം പകർത്തി വയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ പശുവിൻ പാല് ചേർത്തുകൊടുത്ത നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മുഖത്ത് എല്ലായിടത്തും ഇത് നല്ലതുപോലെ തേച്ചു കൊടുക്കുക ഒരു അഞ്ച് മിനിറ്റും മസാജ് കഴുകി കളയുക.
അടുത്തതായി ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തക്കാളി അരച്ചത് ചേർത്ത് കൊടുക്കുക. അതിനുശേഷം മുഖത്ത് നല്ലതുപോലെ സ്ക്രബ് ചെയ്യുക. ഒരു അഞ്ചുമിനിറ്റ് കൈകൊണ്ട് നന്നായി സ്ക്രബ് ചെയ്ത് ഒരു അഞ്ചുമിനിയത്തിനു ശേഷം സാധാരണ രീതിയിൽ മുഖം കഴുകി എടുക്കുക. അടുത്തതായി മുഖത്ത് ഇടാനുള്ള ഒരു ഫേസ് പാക്ക് തയ്യാറാക്കാം. അതിനായി ഒരു ചെറുനാരങ്ങ പകുതി പിഴിഞ്ഞ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് കൊടുക്കുക.
അതോടൊപ്പം അരച്ചു വച്ചിരിക്കുന്ന തക്കാളി ഒന്നോ രണ്ടോ സ്പൂൺ ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ തയ്യാറാക്കിയ മിശ്രിതം മുഖത്ത് തേച്ചു കൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് ഉണങ്ങാനായി അനുവദിക്കുക. നല്ലതുപോലെ ഉടഞ്ഞു വന്നതിനുശേഷം ഒരു നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കുക. തുടർച്ചയായി ദിവസങ്ങളിൽ ഇതുപോലെ ഘട്ടമായി ചെയ്യുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം നീക്കം ചെയ്ത് മുഖം സുന്ദരമാക്കി മാറ്റാം. എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.