ഏത്തപ്പഴവും റവയും ഉണ്ടെങ്കിൽ വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ വളരെയധികം എളുപ്പമാണ്. കുട്ടികൾക്ക് ഇതുപോലെ ഒരു വിഭവം വളരെയധികം ഇഷ്ടപ്പെടും. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം ഒരു നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി കനം കുറച്ചു അരിഞ്ഞത് ചേർത്ത് കൊടുത്ത് നെയ്യിലിട്ട് നല്ലത് പോലെ വഴറ്റി എടുക്കുക.
നേന്ത്രപ്പഴത്തിന്റെ നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതുപോലെ തന്നെയും മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ ചേർത്ത് നല്ലത് പോലെ ഇളക്കുക. ശേഷം അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പഞ്ചസാരക്ക് പകരം ശർക്കര പാനി വേണമെങ്കിലും ചേർക്കാം. പഴവും തേങ്ങയും പഞ്ചസാരയും എല്ലാം നല്ലതുപോലെ യോജിച്ച് വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി ചൂടാറാൻ വയ്ക്കുക.
ചൂടാറിയതിനു ശേഷം ചെറിയൊരു ഉരുളകളായി ഉരുട്ടിയെടുത്തു വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ചു റവ എടുത്തു വയ്ക്കുക. ശേഷം തയ്യാറാക്കി വെച്ച പഴത്തിന്റെ ഓരോ ഉരുളകളും റവയിലിട്ട് പൊതിഞ്ഞു എടുക്കുക. എല്ലാ ഉരുളകളും ഇതുപോലെ തയ്യാറാക്കുക. അതിനുശേഷം ഒരു ചട്ടിയെടുത്ത് അതിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ച ഓരോ ഉരുളകളും ഇട്ട് വറുത്തെടുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ചെറിയ തീയിൽ മൊരിയിച്ച് എടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. പഴവും റവയും ഉണ്ടെങ്കിൽ നിമിഷനേരം കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. ഇതു ഉണ്ടാക്കാൻ വളരെയധികം എളുപ്പമാണ് എല്ലാവരും ഇന്നുതന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.