എല്ലാവരും വീട്ടിൽ മീൻ വാങ്ങുന്നവർ ആയിരിക്കും. പല വീട്ടമ്മമാരും ഒരു ദിവസം മീൻ വാങ്ങിയാൽ അത് കുറച്ച് അധികം നാളത്തേക്ക് സൂക്ഷിച്ച് വയ്ക്കുന്നവരും ആയിരിക്കും. അതുപോലെ കുറെ നാളത്തേക്ക് മീൻ സൂക്ഷിച്ചു വയ്ക്കുന്ന വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്പ് പരിശോധിക്കാം. അതിനുവേണ്ടി നമുക്ക് ആദ്യം ആവശ്യമുള്ളത് വിനാഗിരി ആണ്. എല്ലാവർക്കും അറിയുന്നതുപോലെ വിനാഗിരി ഭക്ഷണപദാർത്ഥങ്ങൾ ആയാലും മറ്റെന്തും കുറെ നാളത്തേക്ക് സൂക്ഷിച്ച് വയ്ക്കാൻ കഴിവുള്ള ഒന്നാണ്.
അതുകൊണ്ട് തന്നെ വിനാഗിരി എടുത്തു വയ്ക്കുക. ഇനിയും എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനുവേണ്ടി ആദ്യം തന്നെ ഏതു മീനാണോ സൂക്ഷിച്ചു വെക്കേണ്ടത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അതിനുശേഷം അടപ്പ് ഉറപ്പുള്ള പാത്രത്തിൽ പകുതിയോളം വെള്ളമെടുക്കുക. ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന ഓരോ മീനും ഇതിലേക്ക് വച്ചു കൊടുക്കുക.
ശേഷം ആ വെള്ളത്തിലേക്ക് രണ്ട് തുള്ളി വിനാഗിരി ഒഴിക്കുക. അതിനുശേഷം അടച്ചു വയ്ക്കുക. ഈ പാത്രം നിങ്ങൾക്ക് ഫ്രീസറിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മീൻ എല്ലാം ഒരു വർഷം വേണമെങ്കിലും ഒട്ടും കേടു വരാതെ തന്നെ അതുപോലെ തന്നെ നിലനിൽക്കുന്നത് ആയിരിക്കും. എല്ലാവരും ഇതുപോലെ ഒരു ടിപ്പ് ചെയ്തു നോക്കുക. ഏതുതരം മീനായാലും ഇതുപോലെ തന്നെ ചെയ്യാവുന്നതാണ്.
അതുപോലെ മീൻ മാത്രമല്ല ഏത് ഇറച്ചിയും ഈ രീതിയിൽ തന്നെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കഷണങ്ങളാക്കി അരിഞ്ഞു വയ്ക്കണമെന്ന് മാത്രം. ഇത് എടുത്ത് ഉപയോഗിക്കുന്നത് മുൻപായി കുറച്ച് സമയം ചെറിയ ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുകയോ. അല്ലെങ്കിൽ ഐസ്സ് ഉരുകുന്നതിനായി പുറത്തുവയ്ക്കുകയോ ചെയ്യുക. മീൻ വാങ്ങുന്ന എല്ലാ വീട്ടമ്മമാരും ഇതുപോലെ ചെയ്തു നോക്കുക. ഇത് എല്ലാവർക്കും ഉപകാരപ്രദമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.