മത്തിയിൽ പലതരത്തിലുള്ള വ്യത്യസ്തതകൾ ഉണ്ടാക്കുന്നവർ ഉണ്ടായിരിക്കും. അതുപോലെ വളരെ വ്യത്യസ്തമായ രുചിയിൽ ഒരു മത്തിക്കറി തയ്യാറാക്കാം. എങ്ങനെയാണ് ഈ മീൻ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് മാറ്റി വെക്കുക. അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്തു കൊടുക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക. ഇഞ്ചി മൂത്തു വരുമ്പോൾ അതിലേക്ക് ഒരു 10 ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം ഒരു നാല് പച്ചമുളക് കീറിയത് ഇട്ട് കൊടുത്ത നല്ലത് പോലെ വഴറ്റിയെടുക്കുക. സവാള വഴന്നു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് ആവശ്യമായ മുളകുപൊടി ചേർക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ പൊടിയും ചേർക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക. കറിയിലേക്ക് ആവശ്യമായ വെള്ളവും ഒഴിക്കുക. അതിനുശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് നന്നായി തിളപ്പിക്കുക. കറി തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മുരിങ്ങ കായ, മാങ്ങാ ചേർത്തു കൊടുക്കുക.
വീണ്ടും തിളപ്പിച്ച് മുരിങ്ങക്കായ വേവിച്ചെടുക്കുക. മുരിങ്ങക്കായ വെന്തു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തി ചേർത്ത് കൊടുക്കുക. അതിനുശേഷം വീണ്ടും തിളപ്പിച്ച് മത്തി നല്ലതുപോലെ വേവിച്ചെടുക്കുക. തിളപ്പിക്കുന്ന സമയത്ത് ആവശ്യമെങ്കിൽ കുറച്ചു മുളകുപൊടി ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം മീൻ എല്ലാം വെന്തു എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യുക. അതിനുശേഷം ആവശ്യത്തിന് കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് അടച്ചുവെക്കുക. അരമണിക്കൂറിന് ശേഷം മാത്രമെടുത്ത് ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.