രാവിലെ ബ്രേക്ഫാസ്റ്റിന് രുചികരമായ ഒരു അപ്പം ഉണ്ടാക്കാം. ഉള്ളി മസാലയിൽ മൊരിഞ്ഞ ഒരു അപ്പം. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക. അതിലേക്ക് കാൽ ഗ്ലാസ് പാല്, ഒരു മുട്ട എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ അരിപൊടി ഇടുക. വീണ്ടും അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർച്ച വയ്ക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിനുശേഷം മറ്റൊരു പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. സവാള ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടിയിട്ട് മൂപ്പിച്ചെടുക്കുക.
അതിനുശേഷം തീ ഓഫ് ചെയ്തത് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം തയ്യാറാക്കി വെച്ച മാവിലേക്ക് ഇട്ടു കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
അതിനുശേഷം തയ്യാറാക്കിവെച്ച മാവ് ഒഴിച്ചുകൊടുക്കുക. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് അപ്പം ഉണ്ടാക്കാവുന്നതാണ്. അതിനുശേഷം ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട് കൊടുക്കുക. ആവശ്യമെങ്കിൽ മാത്രം അപ്പത്തിന്റെ മുകളിൽ എണ്ണ തേക്കാവുന്നതാണ്. അപ്പന്റെ രണ്ടുഭാഗവും നന്നായി മൊരിഞ്ഞു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.