രണ്ടുനേരം പല്ല് തേക്കുന്ന ആളുകൾ ആയാൽ പോലും പല്ലിൽ കറകൾ പെട്ടെന്ന് പിടികൂടുന്നു. ഈ കറകൾ കളയുന്നതിന് വളരെയധികം ബുദ്ധിമുട്ടുന്നവർ ഉണ്ട്. പല്ല് കറകൾ ഇല്ലാതാക്കാൻ ഡോക്ടറുടെ സഹായം തേടുന്നവരും ഉണ്ട്. എന്നാൽ ഇനി വീട്ടിലുള്ള നിസ്സാര സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ പല്ലിലെ എത്ര കടുത്ത കറകളും ഇല്ലാതാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.
അതിനായി ഒരു ചെറിയ കഷണം ഇഞ്ചി എടുത്ത് തോല് കളഞ്ഞ് നല്ലതുപോലെ ചതച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം സാധാരണ പല്ലു തേക്കുന്നത് പോലെ ബ്രഷ് എടുത്ത് ഉണ്ടാക്കിയ മിശ്രിതത്തിൽ മുക്കി പല്ലു തേക്കാൻ ഉപയോഗിക്കുക. സാധാരണ പല്ലുതേച്ചതിനുശേഷം വേണമെങ്കിൽ ഈ മിശ്രിതം തേക്കാം അല്ലെങ്കിൽ ഇതുമാത്രം ഉപയോഗിച്ചുകൊണ്ട് പല്ലു തേയ്ക്കാം. പല്ലിൽ ഉണ്ടാകുന്ന മുറിവുകൾ അകറ്റുന്നതിനും പല്ലിലെ കറകൾ മാറ്റുന്നതിനും ഇത് ഒരുപോലെ തന്നെ ഉപകാരപ്പെടുന്നതാണ്.
ദിവസത്തിൽ രണ്ടു പ്രാവശ്യം തേക്കുക. തുടർച്ചയായി ചെയ്യുകയാണെങ്കിൽ പല്ലിലെ കറകൾ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കും. പല്ലിൽ കറകൾ ഉള്ളവർ എല്ലാം തന്നെ ഈ രീതിയിൽ ഇന്ന് തന്നെ ചെയ്തു നോക്കൂ. ഇനി പല്ലിലെ കറകൾ കളയുന്നതിന് ഡോക്ടറുടെ സഹായം തേടേണ്ട ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.