മിക്ക ആളുകൾക്കും മൂക്കിന്റെ മുകളിലായി ബ്ലാക്ക് ഹെഡ്സ് കാണപ്പെടാറുണ്ട്. ചിലർ അതിനെ വിരലുകൊണ്ട് ഞെക്കി പുറത്തേക്ക് കളയുന്നു. ചിലർ മറ്റു പല രീതികളും ഉപയോഗിച്ച് കളയാൻ ശ്രമിക്കുന്നു. അതിനുവേണ്ടി വിപണി ധാരാളം സാധനങ്ങളാണ് മുന്നോട്ടുവെക്കുന്നത്. സൗന്ദര്യ വർധനവിന് വേണ്ടി നാം അതെല്ലാം തന്നെ ഉപയോഗിക്കുകയും ചെയ്യും. എന്നാലും മുഴുവനായി നീക്കം ചെയ്യാൻ സാധിക്കാതെ വരുന്നു.
എന്നാൽ ഇനി അതിന്റെ പ്രശ്നമില്ല. വീട്ടിലുള്ള ഈ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര എടുക്കുക. അതിലേക്ക് ഒരു പകുതി നാരങ്ങ എടുത്ത് പഞ്ചസാരയിൽ മുക്കി മൂക്കിന്റെ എല്ലാ ഭാഗങ്ങളിലും നല്ലതുപോലെ തേച്ചു കൊടുക്കുക. ഒരു പത്തുമിനിറ്റ് അതുപോലെ തന്നെ നല്ല സ്ക്രപ് ചെയ്തുകൊടുക്കുക.
അതിനുശേഷം മുഖം കഴുകിയെടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് മുട്ടയുടെ വെള്ള മാത്രം എടുത്തു വയ്ക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് ഇട്ടുകൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗങ്ങളിൽ എല്ലാം തന്നെ നന്നായി തേച്ചു വയ്ക്കുക. ശേഷം 10 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം വെള്ളത്തിൽ കഴുകി കളയുക.
അടുത്തതായി ഒരു ടീസ്പൂൺ തൈര് എടുത്ത് മൂക്കിന്റെ എല്ലാ ഭാഗത്തും തേച്ചു വയ്ക്കുക. ശേഷം 10 മിനിറ്റ് കഴിഞ്ഞ് തുടച്ചു കളയുക. തുടർച്ചയായി ഒരു പത്ത് ദിവസം ഇതുപോലെ ചെയ്യുകയാണെങ്കിൽ ബ്ലാക്ക് ഹെഡ്സ് പൂർണമായും നീക്കം ചെയ്യാൻ സാധിക്കും. എല്ലാവരും ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.