പായസം കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. നല്ല രുചികരമായ പായസം ഏതു നേരം കിട്ടിയാലും കുട്ടികൾക്കും വളരെയധികം ഇഷ്ടമാണ്. എന്നാൽ ഇനി എളുപ്പത്തിൽ ഒരു അരിപ്പായസം കുക്കറിൽ തയ്യാറാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു കപ്പ് ഉണക്കലരി കുക്കറിൽ വച്ച് നന്നായി വേവിച്ചെടുക്കുക. അതിനുശേഷം ഒരു കുക്കറിൽ രണ്ട് കപ്പ് പാൽ എടുക്കുക. അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന അരി ചേർക്കുക.
അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി കുക്കർ അടച്ചു വയ്ക്കുക. ലോ ഫ്ലെയിമിൽ ഒരു മണിക്കൂർ നേരം വേവിച്ച് എടുക്കുക. വിസിൽ വരുന്ന ഘട്ടത്തിൽ തീ ഓഫ് ചെയ്തു വിസിൽ പോയതിനു ശേഷം വീണ്ടും ഓൺ ചെയ്യുക. ആ രീതിയിൽ ഒരു മണിക്കൂർ നേരം കുക്കറിൽ പായസം വേവിച്ചെടുക്കുക. ഒരു മണിക്കൂറിനു ശേഷം കുക്കർ തുറന്നു നോക്കുക. മധുരം ആവശ്യമെങ്കിൽ ചേർത്തു കൊടുക്കുക.
കൂടാതെ ഒരു ടീസ്പൂൺ ഏലക്ക പൊടി കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി കൊടുക്കുക. ഇപ്പോൾ തന്നെ പാല് കുറച്ച് കുറുകിയിരിക്കും. പായസം ചൂടാറുന്നതിനനുസരിച്ച് പാലു വീണ്ടും കുറുകി വരുന്നതായിരിക്കും. എല്ലാം ഭപാകമായതിനുശേഷം ഇറക്കി വയ്ക്കുക.
ഇനി എപ്പോഴെല്ലാം പായസം കഴിക്കാൻ തോന്നുന്നുവോ അപ്പോഴെല്ലാം ഈ രീതിയിൽ പായസം തയ്യാറാക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇനി പായസം ഉണ്ടാക്കിയെടുക്കാം. ഇതുപോലെ പായസം ഉണ്ടാകുമ്പോൾ വലിയ കുക്കർ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ചെറിയ കുക്കറിൽ ഉണ്ടാക്കുമ്പോൾ ഇടയ്ക്ക് വിസിൽ വരാൻ സാധ്യതയുണ്ട്. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.