മിക്കവാറും എല്ലാ വീടുകളിലും കോപ്പർ കോട്ടിംഗ് ഉള്ള പാത്രങ്ങൾ ഉണ്ടായിരിക്കും. കോപ്പർ കോട്ടിങ് ഉള്ള പത്രങ്ങൾ കാണാൻ വളരെയധികം മനോഹരവുമാണ്. എന്നാൽ അത്തരം പാത്രങ്ങൾ ഉപയോഗിച്ച് കുറച്ചുനാൾ കഴിയുന്നതോടെ പത്രത്തിന്റെ അടിവശം കറുത്തു പോകുന്നു.
സാധാരണയായി ഒരു സ്ക്രബർ ഉപയോഗിച്ച് വൃത്തിയാക്കുകയാണ് എല്ലാ വീട്ടമ്മമാരും ചെയ്യാറുള്ളത്. പക്ഷേ അത് പാത്രത്തിന്റെ അടിവശത്ത് പാടുകൾ ഉണ്ടാക്കും. എന്നാൽ ഈ മാർഗ്ഗത്തിലൂടെ ഒട്ടും പാടുകൾ ഇല്ലാതെ പാത്രം വൃത്തിയാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു ചെറുനാരങ്ങയും ഉപ്പും മാത്രമാണ്. വൃത്തിയാക്കേണ്ട പാത്രം എടുത്തു വയ്ക്കുക.
അതിനുശേഷം ഒരു നാരങ്ങ പകുതിയായി മുറിച്ച് അത് ഉപ്പുപൊടിയിൽ മുക്കി പാത്രത്തിന്റെ അടിവശത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക. അഴുക്കുകൾ മുഴുവനായി പോകുന്നത് വരെ നന്നായി തേച്ചു കൊടുക്കുക. നല്ല കഠിനമായ അഴുക്കുകൾ ഉണ്ടെങ്കിൽ മാത്രം സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കാവുന്നതാണ്. സ്‌ക്രബർ ഉപയോഗിച് ഉരക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പതുക്കെ ഉരച്ചു കൊടുക്കുക.
ആവശ്യമെങ്കിൽ സോപ്പ് ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കുക. കുറച്ച് അധികം സമയം എടുത്തു തന്നെ വൃത്തിയാക്കാൻ എല്ലാവരും ശ്രമിക്കുക. ഈ രീതിയിൽ തന്നെ കോപ്പർ കോട്ടിങ് ഉള്ള ഏതു പാത്രവും ഈ രീതിയിൽ വൃത്തിയാക്കി എടുക്കാം. ദിവസവും ചെയ്യാം അല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടം ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.