ഹോട്ടലിൽ കിട്ടുന്ന നല്ല മൊരിഞ്ഞ മസാല ദോശ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. അവർക്ക് വളരെയധികം ആസ്വദിച്ച് കഴിക്കാൻ വീട്ടിൽ തന്നെ മസാലദോശ തയ്യാറാക്കാം. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ മസാലദോശ യിലേക്ക് വേണ്ട മസാല തയ്യാറാക്കാം. അതിനായി ഒരു പാൻ ചൂടാക്കി ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടായതിനു ശേഷം മുക്കാൽ ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിലേക്ക് അര ടീസ്പൂൺ ഉഴുന്ന് ചേർക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചി, ഉപ്പ്, 3 പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. സവാള വഴന്നു വന്നതിനുശേഷം അരടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക.
അതിനുശേഷം ചെറുതായി അരിഞ്ഞെടുത്ത ക്യാരറ്റ് ബീറ്റ്റൂട്ട്, ഉരുളൻ കിഴങ്ങ് എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ച് ഉപ്പു ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കാൽ ഗ്ലാസ് വെള്ളം ചേർക്കുക. ശേഷം നല്ലതുപോലെ വേവിച്ചെടുക്കുക. മസാല നല്ലപോലെ വെന്തു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക.
അതിനുശേഷം ദോശ ഉണ്ടാക്കുക. ദോശ ചെറുതായി മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് മസാല ചേർത്ത് കൊടുക്കുക. അതിനുശേഷം മടക്കി എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കാം. ചെറിയ ചൂടോടുകൂടി കഴിക്കാവുന്നതാണ്. ഇനി ഒരു മസാല ദോശ കഴിക്കാൻ ഹോട്ടലിലേക്ക് പോകേണ്ട വീട്ടിൽ തന്നെ രുചികരമായി തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.