നമ്മളെല്ലാവരും ഓറഞ്ച് കഴിക്കാൻ ഇഷ്ടം ഉള്ളവരാണ്. എന്നാൽ ഓറഞ്ച് കഴിച്ചു കഴിഞ്ഞാൽ പിന്നെ അതിന്റെ തോല് നമ്മൾ വെറുതെ കളയാറാണ് പതിവ്. എന്നാൽ ഇനി വെറുതെ കളയാതെ ഉപകാരപ്രദമായ കുറേ കാര്യങ്ങൾ ചെയ്തെടുക്കാം. കൂടുതൽ ആളുകളും ചെയ്യുന്നത് സൗന്ദര്യ വർധനവിനായി ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് മുഖത്തു പുരട്ടുകയാണ്. അതുമാത്രമല്ല ഓറഞ്ചിന്റെ തോലുകൊണ്ട് ചെയ്യുന്ന മറ്റു കാര്യങ്ങൾ നോക്കാം. ഒരു ഓറഞ്ച് പകുതിയായി മുറിക്കുക.
അതിൽനിന്നും ഓറഞ്ച് അല്ലികൾ നീക്കംചെയ്ത് നാരു കാണുന്ന ഭാഗത്തിന്റെ അകത്തേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം മറ്റേ ഭാഗത്തിന്റെ ഞെട്ട് ഭാഗത്ത് ചെറിയൊരു ഹോൾ ഉണ്ടാക്കുക. അതിനു ശേഷം ഒരു കോട്ടൺ തുണി കൊണ്ട് നാല് പോലെ നിൽക്കുന്ന ഭാഗം കവർ ചെയ്യുക. അതിനുശേഷം തിരി ചെറുതായി നനച്ചു കൊടുത്തു കത്തിക്കുക. അതുപോലെതന്നെ ഓറഞ്ച് തൊലികൾ എടുത്ത് ഉണക്കിയെടുക്കുക അതിനുശേഷം ഒരു നെറ്റിൽ ഇട്ട് പൊതിഞ്ഞു കെട്ടുക.
ഇത് തുണി കളുടെ ഇടയിൽ വെച്ചാൽ തുണികൾക്ക് നല്ല മണമുണ്ടാകും. അടുത്തതായി ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം എടുക്കുക അതിൽ ഓറഞ്ചിന്റെ തൊലികൾ ഇട്ടുകൊടുത്തു നന്നായി തിളപ്പിക്കുക. അതിനുശേഷം ചൂടാറുമ്പോൾ ഒരു സ്പ്രേ കുപ്പി യിലേക്ക് ഒഴിച്ച് വീടിന്റെ എല്ലാഭാഗത്തും സ്പ്രേ ചെയ്ത് കൊടുക്കുക.
വീടിനകത്ത് നല്ല മണമുണ്ടാകും. അതുപോലെ കിച്ചൻ സിങ്കിൽ ഉണ്ടാകുന്ന ചീത്ത മണം ഇല്ലാതാക്കാൻ ഓറഞ്ച് തൊലി ഐസ്ക്യൂബ് ഉണ്ടാക്കുന്ന പാത്രത്തിൽ വിതറുക. അതിലേക്ക് വെള്ളമൊഴിച്ച് കട്ടിയാക്കി എടുക്കുക. ഈ ഘട്ടങ്ങൾ വാഷ്ബേസിനിൽ ഇടുകയാണെങ്കിൽ ചീത്ത മണം എല്ലാം പോയി കിട്ടും. ഓറഞ്ച് വെറുതെ കളയാതെ ഉപകാരപ്രദമായ ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.