മീൻ ഫ്രൈ ചെയ്യുമ്പോൾ മസാലയിൽ ഈ രണ്ടു ചേരുവകൾ കൂടി ചേർത്തു നോക്കൂ. ഇനി പാത്രം കാലി ആവുന്നതേ അറിയില്ല. | Tasty Fish Fry

ഏത് മീൻ ആയാലും അത് വറുത്തു കഴിക്കുന്നതിന് പ്രത്യേക രുചിയാണ്. മീൻ ഫ്രൈ ചെയ്യുമ്പോൾ അതിനു കൂടുതൽ രുചി ആകുന്നത് അതിൽ ചേർക്കുന്ന മസാല ഒന്നുമാത്രമാണ്. മീനു മസാല ഉണ്ടാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കുക. ഇനി എല്ലാവരും ആസ്വദിച്ചു കഴിക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ പെരുംജീരകം പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി.

   

ശേഷം എരുവിന് ആവശ്യമായ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, ഒരു ടീസ്പൂൺ വിനാഗിരി, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. മീൻ മസാല തയ്യാറാക്കുമ്പോൾ അതിലേക്ക് മല്ലിപ്പൊടി ചേർക്കുമ്പോൾ മീൻ പൊരിച്ചതിന് ഒരു പ്രത്യേക രുചി കിട്ടുന്നതാണ്. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് മസാല തയ്യാറാക്കുക. അതിനു ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് തേച്ച് പിടിപ്പിക്കുക അതിനുശേഷം 2 മണിക്കൂർ നേരം അടച്ച് മാറ്റിവെക്കുക.

പെട്ടെന്ന് തന്നെ വറുത്തു എടുക്കേണ്ട ആവശ്യം ഉള്ളവരാണ് എങ്കിൽ ഒരു 10 മിനിറ്റ് മസാല പുരട്ടിയ മീൻ ഫ്രിഡ്ജിൽ വയ്ക്കുക. അതിനുശേഷം പൊരിച്ചു എടുക്കാവുന്നതാണ്. രണ്ടു മണിക്കൂറിനു ശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് കറിവേപ്പില ഇട്ട് കൊടുക്കുക. കറിവേപ്പിലയും മുകളിലായി മസാല തേച്ചു വച്ച മീൻ ഓരോന്നായി വച്ചു കൊടുക്കുക.

അതിന് ശേഷം മീഡിയം തീയിൽ വെച്ച് പൊരിച്ചെടുക്കുക. ഒരു ഭാഗം നന്നായി മൊരിയുമ്പോൾ മീൻ തിരിച്ചു കൊടുക്കുക. ശേഷം ആ ഭാഗം നന്നായി മൊരിച്ചെടുക്കുക. മീൻ എല്ലാം പാകമായിരുന്നു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഈ രീതിയിൽ തന്നെ എല്ലാ മീനുകളും പൊരിച്ചെടുക്കുക. ഇനി മീൻ ഫ്രൈ ചെയ്യുമ്പോൾ അതിലേക്ക് വേണ്ട മസാല ഈ രീതിയിൽ തയ്യാറാക്കി നൽകുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *