എല്ലാ വീടുകളിലും വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നങ്ങളായിരിക്കും കിച്ചൻ സിങ്ക് ബ്ലോക്ക് ആകുന്നതിനു ബാത്റൂം ബ്ലോക്ക് ആകുന്നതും. അതു മൂലം വലിയ ദുർഗന്ധവും ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഒരു പരിഹാരം കാണാം. ആദ്യം തന്നെ കിച്ചൺ സിങ്കിൽ വെള്ളം കെട്ടി കിടക്കുന്നുണ്ടെങ്കിൽ അതില്ലാതാക്കാൻ. ഒരു സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് വെള്ളം പോകുന്ന ഭാഗത്തായി ഒന്നിടവിട്ട അമർത്തി കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഉണ്ടാകുന്ന പ്രഷർ കൊണ്ട് വെള്ളം പെട്ടെന്ന് തന്നെ താഴേക്ക് പോകും.
ഗ്ലാസ് അല്ലെങ്കിൽ കൈ ഉപയോഗിച്ചുകൊണ്ടും ഈ രീതിയിൽ അമർത്തി കൊടുക്കാവുന്നതാണ്. വെള്ളമെല്ലാം പോയതിനുശേഷം. സിങ്കിന്റെ വെള്ളം പോകുന്ന ഭാഗത്തായി ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ട് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ഒഴിക്കുക. അതിനുശേഷം നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ സിങ്കിന്റെ അകത്തെ ബ്ലോക്കുകൾ ഇല്ലാതാക്കാം. അതിനുശേഷം കിച്ചൻ സിങ്കിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ തൂകി കൊടുക്കുക, അതിനുശേഷം കുറച്ച് വിം എല്ലായിടത്തും സ്പ്രെഡ് ചെയ്യുക.
ശേഷം പച്ചവെള്ളം ഉപയോഗിച്ച് ഉരച്ചു കഴുകുന്നതാണ്. ഈ രീതി ഉപയോഗിച്ചുകൊണ്ട് ബാത്റൂമിലെ ബ്ലോക്കുകളും നീക്കം ചെയ്യാവുന്നതാണ്. അടുത്തതായി സ്റ്റീൽ ടാപ്പുകളിൽ അഴുക്കുകൾ വൃത്തിയാക്കുന്നതിന്. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ സോഡാപ്പൊടി, ഒരു ടീസ്പൂൺ വിനാഗിരി, ഒരു ടീസ്പൂൺ സോപ്പ് പൊടി, ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ശേഷം ഈ മിശ്രിതം ഉപയോഗിച്ച് ഒരു ബ്രഷ് കൊണ്ട് സ്റ്റീൽ ടാപ്പുകൾ വൃത്തിയാക്കുന്നതാണ്.
അതുപോലെതന്നെ മറ്റൊന്ന്. കിച്ചൻ സിങ്കിന്റെ എല്ലാ ഭാഗത്തേക്കും പൈപ്പിൽ നിന്നുള്ള വെള്ളം എത്തണമെന്ന് ഇല്ല. ഇത്തരം സന്ദർഭങ്ങളിൽ പൈപ്പിന് മുകളിൽ ഒരു ബലൂൺ വച്ചു കൊടുക്കുക. ശേഷം അതിന്റെ അടിഭാഗത്ത് ചെറുതായി മുറിക്കുക. അതിനുശേഷം വെള്ളം ഓണാക്കി ഏതു ഭാഗത്തേക്ക് വേണമെങ്കിലും ഒഴിച്ച് വൃത്തിയാക്കുക. അടുക്കളയിൽ ഉപയോഗിക്കാവുന്ന ഈ മാർഗങ്ങൾ എല്ലാം തന്നെ എല്ലാ വീട്ടമ്മമാരും പരീക്ഷിച്ചുനോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.