വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ രുചികരമായ ഒരു നാലുമണി പലഹാരം പരിചയപ്പെടാം. സവാളയും മുട്ടയും ഉണ്ടെങ്കിൽ നിമിഷനേരം കൊണ്ടു തന്നെ ഇത് തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അഞ്ചു വലിയ സവാള പൊടിയായി അരിഞ്ഞത് ഇടുക.
അതിലേക്ക് അഞ്ച് പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില, ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ പെരും ജീരകം, ആറ് ടീസ്പൂൺ കടലമാവ് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. ആവശ്യമെങ്കിൽ മാത്രം മുളകുപൊടി ചേർക്കാവുന്നതാണ്.
കടലമാവ് കുറച്ച് കുറച്ചായി ചേർത്ത് കുഴച്ചെടുക്കുക. ഇതിൽ ഒട്ടും തന്നെ വെള്ളം ചേർക്കേണ്ടതില്ല. ആവശ്യത്തിന് കടലമാവ് കൊണ്ട് തന്നെ കുഴച്ചെടുക്കുക. ശേഷം ഉരുട്ടി എടുക്കാൻ പാകത്തിന് മാവ് തയ്യാറാകുക. ശേഷം പുഴുങ്ങിയ ഒരു നാല് മുട്ട പകുതിയായി മുറിച്ച് എടുത്ത് വെക്കുക.
അതിനുശേഷം തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളായി ഉരുട്ടി കൈകൊണ്ട് പരത്തി വലുതാക്കി ഇതിലേക്ക് പുഴുങ്ങിയ മുട്ട വെച്ച് പൊതിഞ്ഞെടുക്കുക. അതിനുശേഷം ഒരു പാനിൽ ആവശ്യത്തിന് എണ്ണ ചൂടാക്കാൻ വയ്ക്കുക. എണ്ണ ചൂടായതിനു ശേഷം തയ്യാറാക്കി വെച്ച ഓരോന്നും ഇട്ട് പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ചെറിയ തീയിൽ ഇട്ട് പൊരിച്ചെടുക്കുക. ശേഷം പകർത്തി വെക്കാം. രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.