മത്തങ്ങയും പഴവും ഉപയോഗിച്ച് ടേസ്റ്റ് ഉള്ള ഒരു ഒഴിച്ച് കറിയെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരു പ്രാവശ്യം ഇതുപോലെ ഉണ്ടാക്കിയാൽ തീർച്ചയായും വീണ്ടും വീണ്ടും ഉണ്ടാക്കും. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരു മൺ ചട്ടിയിലേക്ക് ആവശ്യത്തിന് മത്തങ്ങയും നേന്ത്രപഴംവും ഒരേ വലിപ്പത്തിൽ മുറിച്ച് ഇടുക. അതിലേക്ക് ഇവ രണ്ടും വേകാൻ ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം എരുവിന് ആവശ്യമായ പച്ചമുളക് ചേർക്കുക.
പച്ചമുളക് ഇത്തിരി കൂടുതൽ തന്നെ ചേർക്കുക. കാരണം രണ്ടും മധുരമുള്ളതാണ്. അതിനുശേഷം ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിനു മുളകുപൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി അടച്ചുവെച്ച് വേവിക്കുക. അതേസമയം അതിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറ ലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ഇട്ട് കൊടുക്കുക. അതിലേക്കു അര ടീസ്പൂൺ ജീരകം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം മത്തങ്ങയും പഴവും നന്നായി വെന്തു വന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് തയ്യാറാക്കിവെച്ച അരപ്പ് ചേർത്ത് കൊടുത്തു ഇളക്കിയെടുക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കുക. ശേഷം തിള വരുന്നത് വരെ കൈ വിടാതെ ഇളക്കിക്കൊടുക്കുക. അതിനുശേഷം തീ ഓഫ് ചെയ്യുക.
അതിലേക്ക് ഒന്നര കപ്പ് തൈര് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക ശേഷം അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക അതിലേക്ക് 3 ടീസ്പൂൺ ചുവന്നുള്ളി അരിഞ്ഞത് 4 വറ്റൽ മുളക്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് നന്നായി വറുത്തെടുക്കുക. അതിനുശേഷം തയ്യാറാക്കിയ കറിയിലേക്ക് ഒഴിച്ചു കൊടുത്തു ഇളക്കിവെക്കുക. ശേഷം രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.