വീട്ടിലെ പണികൾ പെട്ടന്നു തീർക്കാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് വിദ്യകൾ പരിചയപ്പെട്ടാലോ. ഇനി വീട്ടിലെ പല പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം ഉണ്ടാക്കാം. പല്ലുതേക്കാൻ ആയി ഉപയോഗിക്കുന്ന പേസ്റ്റ് തീർന്നുപോയി കൊണ്ടിരിക്കുന്ന അവസരത്തിൽ തീർന്നു പോകുന്നതിനനുസരിച്ച് താഴെ നിന്നും മടക്കി ചെറിയൊരു പേപ്പർ ക്ലിപ്പ് ഇട്ടു കൊടുത്താൽ കുട്ടികൾക്ക് വളരെയധികം ഉപകാരപ്പെടും.
അതുപോലെതന്നെ വീട്ടിലെ ടൈലുകളിൽ ആണി തറച്ച പാടുകൾ ഉണ്ടെങ്കിൽ അത് അടയ്ക്കുന്നതിന് ആയി ഹോളിൽ കുറച് പേസ്റ്റ് തേച്ചു കൊടുക്കുക. കുറച്ചു സമയത്തിന് ഉള്ളിൽ തന്നെ അത് ഉണങ്ങി വരും. അതുപോലെതന്നെ മഴക്കാലം ആകുന്നതോടെ കൂടുതലായി കണ്ടുവരുന്ന ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ.
ഉറുമ്പ് വരുന്ന ഭാഗങ്ങളിലെല്ലാം നാം ഉപയോഗിക്കുന്ന ഏതെങ്കിലും ടാൽക്കം പൗഡർ ഇട്ട് കൊടുത്താൽ ഈ പ്രശ്നത്തെ ഇല്ലാതാക്കാം. എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ശല്യം ആയി വരുന്ന ഒന്നാണ് മാറാല. ഇത് ഇല്ലാതാക്കാൻ 2 നാരങ്ങ എടുത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
വീട്ടിൽ മാറാല കാണപ്പെടുന്ന സ്ഥലങ്ങളെല്ലാം വൃത്തിയാക്കിയതിനു ശേഷം മാറാല കോലിൽ ഒരു തുണി ചുറ്റി നാരങ്ങ വെള്ളത്തിൽ മുക്കി തുടക്കുക. തയ്യാറാക്കിയ ഈ മിശ്രിതം ബാത്റൂമിൽ ചുമരുകളിൽ എല്ലാം സ്പ്രേ ചെയ്യുക ആണെങ്കിൽ നല്ല സുഗന്ധം ഉണ്ടാകും. ടിപ്പുകൾ എല്ലാം ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.