മീൻ കഴിക്കാൻ ഇഷ്ടം ഉള്ളവർക്കെല്ലാം മീൻ ഏതു രീതിയിൽ ഉണ്ടാക്കിയാലും വളരെയധികം ഇഷ്ടം ഉണ്ടാകും. മീൻ കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ചെമ്മീൻ കുടംപുളി ഇട്ട കറി ഉണ്ടാക്കി നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
വെളിച്ചെണ്ണ ചൂടായി വന്നതിനുശേഷം 3 വലിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത്,6 വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, വലിയ കഷ്ണം ഇഞ്ചി ചെറുതായരിഞ്ഞത്, ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം എല്ലാം തന്നെ നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് നന്നായി മൊരിച്ചെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കുക.
അതിനുശേഷം 3 കുടംപുളി വെള്ളത്തിലിട്ട് കുതിർത്ത് വെച്ചത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനുശേഷം കറിക്ക് ആവശ്യമായ വെള്ളവും ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. കറി തിളച്ചതിനുശേഷം അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് ഇളക്കി എടുത്തു വച്ചിരിക്കുന്ന ചെമ്മീൻ ഇട്ടു കൊടുക്കുക.
അതിനുശേഷം മൂടിവെച്ച് വേവിക്കുക. ചെമ്മീൻ എല്ലാം നല്ലതുപോലെ പാകമായി കറി കുറുകി വന്നതിനുശേഷം തീ ഓഫ് ചെയ്യുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ രണ്ട് ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക അതിലേക്ക് അരടീസ്പൂൺ കടുക്,2 ടീസ്പൂൺ ഉള്ളി ചെറുതായരിഞ്ഞത്, 2 വറ്റൽമുളക്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് വറുത്തു കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഇറക്കിവെക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.