ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ വീട്ടമ്മമാർ എല്ലാം വളരെയധികം താല്പര്യം കാണിക്കുന്നവരാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ നൽകാൻ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കും. അവർക്കുവേണ്ടി ഏതുനേരവും കഴിക്കാൻ സാധിക്കുന്ന ആവിയിൽ വേവിച്ചെടുക്കുന്ന ഒരു നാലുമണി പലഹാരം വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം.
ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നേകാൽ കപ്പ് കുതിർത്ത പച്ചരി ഇട്ടുകൊടുക്കുക. അതിലേക്ക് രണ്ടര കപ്പ് രണ്ടാംപാൽ ഒഴിച്ച് അരച്ച് എടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ പഞ്ചസാര, മുക്കാൽ സ്പൂൺ ഈസ്റ്റ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
രണ്ടുമണിക്കൂർ അടച്ചു മാറ്റി വയ്ക്കുക. അതേസമയം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുക്കുക. അതിലേക്ക് രണ്ട് വലിയ സവാള ചെറുതായി അരിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക്, കറിവേപ്പില ചേർത്ത് നന്നായി വഴറ്റിയെടുക്കുക. രണ്ട് മണിക്കൂറിന് ശേഷം തയ്യാറാക്കിയ മാവിലേക്ക് വഴറ്റിയ സബോള ഇട്ടു കൊടുക്കുക.
നന്നായി ഇളക്കി വീണ്ടും ഒരു മണിക്കൂർ അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം അപ്പം തയ്യാറാക്കുന്ന പാത്രത്തിൽ അല്പം നെയ്യ് തടവി പത്രത്തിന്റെ പകുതിയോളം മാവ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം 20 മിനിറ്റ് നന്നായി വേവിച്ചെടുക്കുക. അതിനുശേഷം പാത്രത്തിൽ നിന്നും മാറ്റി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. ഇന്ന് തന്നെ എല്ലാവരും തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.