നമുക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു വസ്ത്രം പെട്ടെന്ന് തന്നെ കീറി പോയാൽ സങ്കടപ്പെടാത്തവർ ആരാണ് ഉള്ളത്. തുന്നി എടുത്താലും തയ്ച്ചു എടുത്താലും കീറിയ പാട് അതുപോലെതന്നെ കാണുകയും ചെയ്യും. എന്നാൽ എത്ര വലിയ കീറിപ്പോയ വസ്ത്രങ്ങളും അരമണിക്കൂർ കൊണ്ട് ചെറിയ പാട് പോലും ഇല്ലാതെ പുതിയതാക്കി എടുക്കാം. ഇതുപോലെ ചെയ്തു നോക്കൂ.
ആദ്യം തന്നെ കീറിയ വസ്ത്രം എടുത്ത് കീറിപ്പോയ ഭാഗം വൃത്തിയിൽ കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം അതേ തുണിയുടെ തന്നെ ഭാഗമെടുത്ത് കീറിപ്പോയ ഭാഗത്തിനും കുറച്ചു വലിപ്പത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം കട്ടിയുള്ള ഒരു പ്ലാസ്റ്റിക് കവർ എടുത്ത് മുറിച്ചെടുത്ത തുണി കഷണത്തിനേക്കാൾ കുറച്ചു വലിപ്പത്തിൽ കട്ട് ചെയ്ത് എടുക്കുക.
അതിനുശേഷം മുറിച്ചെടുത്ത കഷണത്തിന്റെ നല്ല ഭാഗത്തിനു മുകളിലായി പ്ലാസ്റ്റിക് കവർ വെക്കുക. ശേഷം കീറിപ്പോയ ഭാഗത്തിന് അടിയിലായി വെക്കുക. അതിനുശേഷം തുണിയുടെ മുകളിലായി ഒരു പേപ്പർ വെച്ച് അതിനുമുകളിൽ നല്ല ചൂടോടുകൂടി ഇസ്തിരിപെട്ടി വയ്ക്കുക. അര മണിക്കൂർ നേരത്തേക്ക് എങ്കിലും ഇതുപോലെ തന്നെ വെക്കുക.
അതിനുശേഷം പേപ്പർ മാറ്റി നോക്കിയാൽ കീറിപ്പോയ ഭാഗത്ത് തുണി ഒട്ടിപിടിച്ചിരിക്കുന്നത് കാണാം. ഒരു ചെറിയ പാട് പോലും ഇല്ലാതെ തന്നെ കീറിയ തുണിയെ പുതിയത് ആക്കി എടുക്കാം. എത്ര വലിയ കീറിയ ഭാഗത്ത് പോലും ഒരുപാട് പോലുമില്ലാതെ നൂല് ഒന്നും പൊങ്ങാതെ തന്നെ തുണി ഒട്ടിച്ചു കൊണ്ട് പുതിയത് ആക്കി എടുക്കാം. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണിത്. എല്ലാവരും തീർച്ചയായും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.